സ്നൂസ് ഫീച്ചറുമായി ഫേസ്ബുക്ക്
text_fieldsന്യൂഡൽഹി: ഉപയോക്താകൾക്ക് തങ്ങളുടെ ന്യൂസ് ഫീഡിൽ കൂടുതൽ നിയന്ത്രണങ്ങൾ നൽകുന്ന സ്നൂസ് ഫീച്ചർ ഫേസ്ബുക്ക് അവതരിപ്പിക്കുന്നു. കഴിഞ്ഞ സെപ്തംബറിൽ ഇൗ ഫീച്ചർ സംബന്ധിച്ച വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ നിന്ന് ഒൗദ്യോഗിക പ്രതികരണം ഉണ്ടാകുന്നത് ഇപ്പോഴാണ്.
പുതിയ ഫീച്ചറനുസരിച്ച് ഫേസ്ബുക്ക് ഉപയോക്താകൾക്ക് താൽക്കാലികമായി ഒരു വ്യക്തിയേയോ ഗ്രൂപ്പോ പേജോ അൺഫോളോ ചെയ്യാം. 30 ദിവസത്തേക്കാണ് ഇത്തരത്തിൽ അൺഫോളോ ചെയ്യാൻ സാധിക്കുക. ഒരു പോസ്റ്റ് അൺഫോളോ ചെയ്യുന്നതിനായി അതിെൻറ വലത് വശത്ത് ക്ലിക്ക് ചെയ്തത ശേഷം സ്നൂസ് എന്ന ഒാപ്ഷൻ സെലക്ട് ചെയ്താൽ മതി. 30 ദിവസത്തേക്ക് പിന്നീട് ആ വ്യക്തിയിൽ നിന്നോ പേജിൽ നിന്നോയുള്ള പോസ്റ്റുകൾ നമുക്ക് ലഭ്യമാവില്ല.
ഫേസ്ബുക്കിെൻറ പ്രൊഡക്ട് മാനേജർ ശ്രുതി മുരളിധരനാണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. അടുത്തയാഴ്ച തന്നെ പുതിയ ഫീച്ചർ ഇന്ത്യയിൽ ലഭ്യമാവുമെന്ന് ശ്രുതി അറിയിച്ചു.