Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightഫേസ്​ബുക്കിൽ വരുന്നു...

ഫേസ്​ബുക്കിൽ വരുന്നു വാർത്തകൾക്ക്​ മാത്രമായൊരിടം

text_fields
bookmark_border
facebook-news-tab
cancel

ഫേസ്​ബുക്ക്​ വാർത്തകൾക്ക്​ മാത്രമായി പ്രത്യേക ന്യൂസ്​ ടാബ്​ അവതരിപ്പിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ യു.എസിലാണ ്​ പുതിയ സംവിധാനത്തിന്​ തുടക്കം കുറിച്ചിരിക്കുന്നത്​. ഉപഭോക്​താകൾക്ക്​ അവർ കാണുന്ന വാർത്തകൾക്ക്​ മേൽ കൂടുതൽ നിയന്ത്രണങ്ങൾ നൽകുന്നതാണ്​ ഫീച്ചർ​. പുതിയ ടാബിൻെറ വരവോടെ മാധ്യമപ്രവർത്തനം കൂടുതൽ മൂല്യമുള്ളതായി മാറുമെന്നാണ്​ പ്രതീക്ഷയെന്ന്​ ഫേസ്​ബുക്ക്​ സി.ഇ.ഒ മാർക്ക്​ സക്കർബർഗ്​ പ്രതികരിച്ചു.

നിലവിൽ ഫേസ്​ബുക്ക്​ ന്യൂസ്​ഫീഡിൽ വരുന്ന വാർത്തകളെല്ലാം പ്രത്യേക ടാബിലും ലഭ്യമാവും. ഉപയോക്​താവിൻെറ താൽപര്യത്തിനനുസരിച്ചുള്ള വാർത്തകൾ തെരഞ്ഞെടുക്കാൻ ഫേസ്​ബുക്ക്​ മാധ്യമപ്രവർത്തകരുടെ സംഘത്തേയും നിയോഗിക്കും. സബ്​സ്​ക്രിപ്​ഷൻ സംവിധാനവും ഇതിനൊപ്പമുണ്ടാകും.

വ്യാജ വാർത്തകൾ ഇല്ലാതാക്കി പ്രമുഖ മാധ്യമങ്ങളിൽ നിന്നുള്ള ന്യൂസുകൾ ഉപയോക്​താകൾക്ക്​ നൽകാൻ പുതിയ ഫീച്ചർ സഹായിക്കുമെന്നാണ്​ ഫേസ്​ബുക്കിൻെറ പ്രതീക്ഷ. നിലവിൽ ന്യൂയോർക്ക്​ ടൈംസ്​, വാഷിങ്​ടൺ പോസ്​റ്റ്​, വാൾസ്​ട്രീറ്റ്​ ​ജേണൽ, ബസ്​ഫീഡ്​, ബ്ലൂബർഗ്​, എ.ബി.സി ന്യൂസ്​ തുടങ്ങിയവക്കൊപ്പം പ്രാദേശിക മാധ്യമങ്ങളും ഫേസ്​ബുക്കിൻെറ പുതിയ സംവിധാനം ഉപയോഗിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebookNEWS TBMalayalam NewsTechnology News
News Summary - Facebook includes Breitbart in new 'high quality' news tab-Technology
Next Story