ഫേസ്ബുക്ക് വിവരച്ചോർച്ച: 68 ലക്ഷം ഉപയോക്താക്കളുടെ സ്വകാര്യ ഫോേട്ടാകൾ ചോർന്നു
text_fieldsന്യൂയോർക്: ലക്ഷക്കണക്കിന് ഉപയോക്താക്കളുടെ ചിത്രങ്ങൾ ചോർന്നതായി ഫേസ്ബുക് കിെൻറ വെളിപ്പെടുത്തൽ. ഫേസ്ബുക്കിലെ സാേങ്കതിക തകരാർ മുതലെടുത്ത് പുറത്തുനിന്നു ള്ള ആപ് നിർമാതാക്കൾ ഉപയോക്താക്കൾ സ്വകാര്യമായി പങ്കുവെച്ച ചിത്രങ്ങൾ അനുമതിയ ില്ലാതെ എടുക്കുകയായിരുന്നു.
നിലവിൽ 68 ലക്ഷം ഉപയോക്താക്കളെയും 876 െഡവലപർമാർ നിർമിച്ച 1500 ആപ്ലിക്കേഷനുകളെയും വൈറസ് ബാധിച്ചിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. സെപ്റ്റംബറിലാണ് സംഭവം നടന്നത്. പ്രശ്നം പരിഹരിച്ചതായി അറിയിച്ച ഫേസ്ബുക് അധികൃതർ വീഴ്ചയിൽ ഉപയോക്താക്കളോട് മാപ്പുപറയുകയും ചെയ്തു.
കാംബ്രിജ് അനലറ്റിക്ക വിവാദത്തിനുശേഷം ഫേസ്ബുക്കിലുണ്ടാകുന്ന ഏറ്റവും വലിയ വിവരച്ചോർച്ചയാണിത്. അതിനിടെ, ഫേസ്ബുക്കിെൻറ വിവരച്ചോർച്ചയിൽ െഎറിഷ് ഡാറ്റ െപ്രാട്ടക്ഷൻ കമീഷൻ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അന്വേഷണത്തിൽ വീഴ്ച തെളിഞ്ഞാൽ ഫേസ്ബുക്കിനെതിരെ 100 കോടിയിലേറെ ഡോളർ പിഴ ചുമത്തുമെന്നാണ് റിപ്പോർട്ടുകൾ. അയർലൻഡിലെ ഡബ്ലിനിലാണ് ഫേസ്ബുക്കിെൻറ യൂറോപ്യൻ ആസ്ഥാനം. ജി.ഡി.പി.ആർ നിയമം അനുസരിച്ച് വിവരച്ചോർച്ചയുണ്ടായി 72 മണിക്കൂറിനകം െഎറിഷ് കമീഷനെ വിവരം അറിയിക്കണമെന്നാണ്.
കരാർ ലംഘിക്കുന്നവർക്ക് 2.3കോടി ഡോളർ അല്ലെങ്കിൽ കമ്പനിയുടെ ആഗോള വാർഷിക വരുമാനത്തിെൻറ നാലുശതമാനമോ നൽകണമെന്നാണ്. 4000കോടി ഡോളറാണ് 2017ൽ ഫേസ്ബുക്കിെൻറ ആഗോളവരുമാനം.