Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightആപ്പുകൾക്ക്​​...

ആപ്പുകൾക്ക്​​ നിയന്ത്രണം; സുരക്ഷയൊരുക്കാൻ ഫേസ്​ബുക്ക്​

text_fields
bookmark_border
facebook security
cancel

ഉപയോക്​താക്കൾ നേരിട്ട​ സുരക്ഷാവീഴ്​ച്ച പരിഹരിക്കാൻ സാമൂഹ്യ മാധ്യമ ഭീമൻ ഫേസ്​ബുക്ക്​ അവരുടെ ആപ്ലിക്കേഷൻ നവീകരിക്കാനൊരുങ്ങുന്നു. ​ഡാറ്റാ ചോർത്തൽ വിവാദത്തെ തുടർന്ന്​ ആഗോള തലത്തിൽ വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്ന ഫേസ്​ബുക്ക്​ പുതിയ അപ്​ഡേഷനിലൂടെ മികച്ച യൂസർ എക്​സ്​പീരിയൻസ്​ നൽകാനാണ്​ ഉദ്ദേശിക്കുന്നത്​.

ഉപയോക്​താക്കൾക്ക്​ കടന്നു ചെല്ലാൻ എളുപ്പമാകുന്ന തരത്തിൽ സെറ്റിങ്​സ്​ മെനു പൂർണ്ണമായും റീഡിസൈൻ ചെയ്യുമെന്ന്​ ഫേസ്​ബുക്ക്​ ഉറപ്പുനൽകുന്നു. 20 ഒാളം സ്​ക്രീനുകളിലായി വ്യാപിച്ചു കിടക്കുന്ന മെനു പുതിയ അപ്​ഡേഷനിലൂടെ ഒരുമിച്ച്​ കൊണ്ടുവരും. അതോടൊപ്പം കാലപ്പഴക്കം ചെന്ന സെറ്റിങ്​സുകൾ നീക്കം ചെയ്യുകയും ആപ്ലിക്കേഷനുകളുമായി ബന്ധപ്പെട്ടുള്ള സെറ്റിങ്​സുകൾ കൂടുതൽ എളുപ്പമുള്ളതാക്കുകയും ​െചയ്യും.

‘പ്രൈവസി ഷോർട്​കട്​സ്’​

സ്വന്തം വിവരങ്ങൾ സൂക്ഷിക്കുന്നതിനും അവ നിയന്ത്രിക്കുന്നതിനുമുള്ള സൗകര്യം ഒരുക്കലാണ്​ ലക്ഷ്യമിടുന്നത്​. പ്രൈവസി സെറ്റിങ്​സ്​ അടക്കമുള്ള സൗകര്യം കണ്ടെത്തുന്നതിന്​ ഉപയോക്​താക്കൾ നിലവിൽ ബുദ്ധിമുട്ടുന്നു​ണ്ടെന്ന്​ അറിയാം. ആപ്ലിക്കേഷനുകൾ​ സ്വകാര്യ വിവരങ്ങൾ ചോർത്തുന്നത്​ ചെറുക്കാൻ ഉപയോക്​താക്കൾക്ക്​ പ്രൈവസി സെറ്റിങ്​സിൽ കൂടുതൽ നിയന്ത്രണം നൽകും. ഇതിനായി പുതിയ ‘പ്രൈവസി ഷോർട്​കട്​സ്’​ മെനു അവതരിപ്പിക്കുമെന്നും​ ചീഫ്​ പ്രൈവസി ഒാഫീസറായ എറിൻ ഇൗഗൻ പറഞ്ഞു. 

 ‘ആക്​സസ്​ യുവർ ഇൻഫർമേഷൻ ടാബ്​’

 ‘ആക്​സസ്​ യുവർ ഇൻഫർമേഷൻ ടാബ്​’ എന്ന പുതിയ ഒാപ്​ഷൻ വഴി പോസ്​റ്റുകൾ, പ്രതികരണങ്ങൾ, കമൻറുകൾ എന്നിവ സുരക്ഷിതമായി നിയന്ത്രിക്കാം. ഉപയോക്​താക്കളുടെ ടൈംലൈനിൽ നിന്നും എന്തും എളുപ്പം നീക്കം ചെയ്യാനും ഇൗ ടാബ്​ മുഖേന സാധിക്കും.

പരസ്യങ്ങളുടെ വരവ്​ നിയന്ത്രിക്കൽ, ടു ഫാക്​ടർ ഒതൻറിക്കേഷൻ, സ്വകാര്യ വിവരങ്ങൾ ആരുമായി പങ്കുവെക്കാം എന്നതിലുള്ള നിയന്ത്രണം, തുടങ്ങിയ സുരക്ഷകളും ഫേസ്​ബുക്ക്​ ഒരുക്കും.

‘സെക്യുവർ ഡൗൺലോഡ്’

ഫേസ്​ബുക്കിൽ പങ്കുവെക്കപ്പെടുന്ന ഡാറ്റകൾ എളുപ്പം ഡൗൺലോഡ്​ ചെയ്യാനുള്ള സൗകര്യമാണ്​ അടുത്തത്​.  ചിത്രങ്ങൾ​, കോൺടാക്റ്റുകൾ​, ടൈംലൈൻ പോസ്​റ്റുകൾ തുടങ്ങിയവയുടെ സുരക്ഷിതമായ കോപി ഡൗൺലോഡ്​ ​െചയ്യുന്നതിനും അത്​ മറ്റ്​ സേവനങ്ങളിലേക്ക്​ മാറ്റുന്നതിനുമുള്ള സെറ്റിങ്​സ്​ അപ്​ഡേഷനിലൂടെ കൊണ്ടുവരും. 

ഉപയോക്​താക്കളുടെ വിവരങ്ങൾ എങ്ങനെ ശേഖരിക്കുന്നുവെന്നും അവ എന്തിനൊക്കെ ഉപയോഗിക്കുന്നു എന്നുമുള്ള വിവരങ്ങൾ വിശദീകരിക്കാൻ​ തങ്ങൾ ബാധ്യസ്​ഥരാണെന്ന്​ ഫേസ്​ബുക്ക്​ വ്യക്​തമാക്കി. വരുന്ന ആഴ്​ചകളിൽ സേവനങ്ങളിൽ നവീകരണങ്ങൾ കൊണ്ടുവരും. വിവര ശേഖരണ നയങ്ങളിൽ സമൂലമായ മാറ്റങ്ങൾ വരുത്തും. മാറ്റങ്ങൾ എല്ലാം സുതാര്യമായിരിക്കും. വിവരങ്ങൾ ശേഖരിക്കുന്നതിനും പങ്കുവെക്കുന്നതിനുമുള്ള അവകാശങ്ങൾ നേടിയെടുക്കുക എന്നതല്ല മാറ്റങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്നും ഫേസ്​ബുക്ക്​ അധികൃതർ അറിയിച്ചു.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebookmalayalam newsfacebook appsprivacy settingsfacebook updatedata settingsTechnology News
News Summary - Facebook enables update to make data settings, tools easier to find-technology
Next Story