സാൻഫ്രാൻസിസ്കോ: ഉർദു, ബർമീസ് ഉൾെപ്പടെയുള്ള ഭാഷകളിൽനിന്ന് വേഗത്തിലും കൃത്യതേയാടെയും പരിഭാഷ സാധ്യമാകുന്ന സാേങ്കതികവിദ്യ ഫേസ്ബുക്ക് ഗവേഷകർ വികസിപ്പിച്ചെടുത്തു. നിർമിതബുദ്ധി ഉപയോഗിച്ചാണ് ഇത് സാധ്യമാക്കിയത്.
നിലവിൽ ഒാേട്ടാമാറ്റിക് രീതിയിൽ പരിഭാഷകൾ സാധ്യമാക്കുന്ന ഫേസ്ബുക്കിന് പുതിയ സംവിധാനം കൂടുതൽ ഗുണകരമാകും. ചില ഭാഷകളിൽ ഒാേട്ടാമറ്റിക് സംവിധാനം ഫലപ്രദമാണെങ്കിലും ഒരേ വാക്കിനുതന്നെ വ്യത്യസ്ത അർഥതലങ്ങൾ വരുന്ന സ്ഥലങ്ങളിൽ ഇതു വിപരീത ഫലമാണ് ഉണ്ടാക്കിയിരുന്നത്.
തുടർന്ന് ഇന്തോനേഷ്യ ഉൾെപ്പടെ പലയിടങ്ങളിൽ നിന്ന് ഫേസ്ബുക്കിന് പഴികേട്ടസംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. വിക്കിപീഡിയയിൽനിന്നടക്കം ഒരേ വാക്കിെൻറയും മറ്റും വ്യത്യസ്ത സന്ദർഭങ്ങളിലെ അർഥങ്ങളടക്കം മെഷീൻ പരിഭാഷരീതിയിൽ നിർദേശം നൽകി പരിശീലിപ്പിച്ചാണ് ഗവേഷകർ ഇത് സാധ്യമാക്കിയത്.