കാലിഫോർണിയ: ഫേസ്ബുക്കിൽ പ്രശ്സതരായ വ്യക്തികളുടെ വ്യാജ മരണവാർത്തകൾ വരുന്നത് ആദ്യ സംഭവമല്ല. എന്നാൽ ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗിെൻറതടക്കം 2 മില്യൺ ആളുകളുടെ വ്യാജ മരണവാർത്ത പ്രഖ്യാപിച്ചാണ് ഫേസ്ബുക്ക് ഇത്തവണ വാർത്തകളിൽ നിറഞ്ഞിരിക്കുന്നത്.

പല ഫേസ്ബുക്ക് ഉപഭോക്താക്കളും തങ്ങളുടെ സുഹൃത്തുകളുടെയും ബന്ധുക്കളുടെയും ഫേസ്ബുക്ക് പ്രൊഫൈലുകളിൽ കയറിയപ്പോൾ അവരുടെ മരണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചുള്ള സന്ദേശങ്ങളാണ് കാണാൻ കഴിഞ്ഞത്. ഇത്തരത്തിൽ ഫേസ്ബുക്ക് സ്ഥാപകൻ സക്കർബർഗിെൻറ മരണം വരെ ഫേസ്ബുക്ക് പ്രഖ്യാപിച്ചു കഴിഞ്ഞു. ഫേസ്ബുക്കിൽ സംഭവിച്ച പിശകാണ് ഇപ്പോഴുണ്ടായിരിക്കുന്ന പ്രശ്നങ്ങൾക്ക് കാരണമെന്നാണ് അറിയുന്നത്. പിഴവ് പരിഹരിച്ചു കഴിഞ്ഞതായി ഫേസ്ബുക്ക് പിന്നീട് അറിയിച്ചു.