Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2018 9:50 PM GMT Updated On
date_range 17 Jun 2018 9:50 PM GMTആയുധ പരസ്യത്തിന് പ്രായപരിധിയുമായി ഫേസ്ബുക്ക്
text_fieldsസാൻഫ്രാൻസിസ്കോ: 18 വയസ്സിന് താഴെയുള്ള ഉപഭോക്താക്കൾക്ക് ആയുധ ഭാഗങ്ങളുടെയും മറ്റും പരസ്യങ്ങൾ നിരോധിച്ച് ഫേസ്ബുക്ക് അവരുടെ പരസ്യനയം പുതുക്കി. മാഗസിനുകൾക്ക് സമാനമായി ആയുധങ്ങളുടെയും അവയുടെ രൂപാന്തരപ്പെടുത്തിയ പതിപ്പുകളുടെയും പരസ്യങ്ങൾക്കും ഫേസ്ബുക്കിെൻറ നിരോധനം നിലവിലുണ്ട്. അധിക ചുവടെന്ന നിലയിലാണ് കൈത്തോക്കുറകൾ, ബെൽറ്റുകൾ, മൗണ്ട് ചെയ്ത ഫ്ലാഷ്ലൈറ്റുകൾ ഉൾെപ്പടെയുള്ള വസ്തുക്കൾക്ക് പ്രായപരിധി കൂടി കർശനമാക്കിയത്. എതൊക്കെ തരം പരസ്യങ്ങൾ അനുവദനീയമാണെന്നും നിരോധിച്ചിട്ടുണ്ടെന്നും ചിത്രംസഹിതമുള്ള ഉദാഹരണങ്ങൾ ഉൾെപ്പടുത്തിയാണ് പുതിയ പരസ്യനയം വെബ്പേജിൽ പ്രസിദ്ധീകരിച്ചത്. ജൂൺ 21 മുതൽ പ്രാബല്യത്തിൽവരും.
Next Story