പോൺ വിമുക്​തമാക്കാൻ പുതിയ പദ്ധതിയുമായി ഫേസ്​ബുക്ക്​

21:40 PM
08/11/2017

കാലിഫോർണിയ: നഗ്​ന ചിത്രങ്ങൾ ഉപയോഗിച്ച്​ നടക്കുന്ന ബ്ലാക്ക്​മെയിലിങ്ങിന്​ തടയിടാൻ പുതിയ പദ്ധതിയുമായി ഫേസ്​ബുക്ക്​. ഫേസ്​ബുക്കിനെയും അശ്ലീല വിമുക്​തമാക്കുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ്​ കമ്പനിയുടെ പുതിയ ചുവടുവെപ്പ്​. ഇതിനായി ഉപയോക്​താകൾ അവരുടെ നഗ്​നചിത്രങ്ങൾ ​​അയച്ചുതരണമെന്നാണ്​ ഫേസ്​ബുക്ക്​ ആവശ്യപ്പെടുന്നത്​. ഇത്തരത്തിൽ ലഭിക്കുന്ന ചിത്രങ്ങൾ പിന്നീട്​ ഫേസ്​ബുക്കിൽ വരാതെ സംരക്ഷിക്കുന്ന തരത്തിലാണ്​ പദ്ധതി​.

  അയക്കുന്ന ചിത്രങ്ങൾ ഡിജിറ്റൽ ഫിംഗർപ്രിൻറ്​ രൂപത്തിലേക്ക്​ ഫേസ്​ബുക്ക്​ മാറ്റും. ഇത്തരം ചിത്രങ്ങൾ പിന്നീട്​  അപ്​ലോഡ്​ ചെയ്യാൻ ശ്രമിച്ചാൽ ഫേസ്​ബുക്ക്​ അത്​ തടയും.  തങ്ങളുടെ സ്വകാര്യ ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും അത്​ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട്​ നിരവധി പേർ ഫേസ്​ബുക്കിന്​ സമീപിക്കാറുണ്ട്​. ഇത്തരം അഭ്യർഥനകൾ കൂടിയതോടെയാണ്​ പ്രതികാരത്തിനായി ഫേസ്​ബുക്കിലൂടെ നഗ്​നചിത്രങ്ങൾ ഉപയോഗിക്കുന്നതിന്​ നിയന്ത്രണം ഏർപ്പെടുത്താൻ  തീരുമാനിച്ചത്​.

ആസട്രേലിയയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഫേസ്​ബുക്ക്​ ഇൗ പദ്ധതി ആരംഭിച്ച്​ കഴിഞ്ഞു. വൈകാതെ തന്നെ ആഗോളതലത്തിലും ഇത്​ വ്യാപകമാക്കാൻ ഒരുങ്ങുകയാണ്​ ഫേസ്​ബുക്ക്​. എന്തായാലും ഫേസ്​ബുക്കി​​​െൻറ പുതിയ പദ്ധതിയെ സംബന്ധിച്ച ആശങ്കകളും സൈബർ ലോകത്ത്​ നിറയുന്നുണ്ട്​.

COMMENTS