Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightഫേസ്​ബുക്കിൽ വിവര...

ഫേസ്​ബുക്കിൽ വിവര ചോർച്ച; ഇത്തവണ ​​കോർപ്പറേറ്റുകൾക്ക്​

text_fields
bookmark_border
zukerberg-2
cancel

സാൻഫ്രാൻസിസ്​കോ: ഫേസ്​ബുക്കിൽ വീണ്ടും വിവര​ ചോർച്ച വിവാദം. ഉപയോക്​താക്കളുടെ വ്യക്​തിഗത മെസേജുകൾ കമ്പനി ക ോർപ്പറേറ്റുകൾക്ക്​ നൽകുന്നുവെന്നാണ്​ ആരോപണം. ആമസോൺ, നെറ്റ്​ഫ്ലിക്​സ്​, മൈക്രോസോഫ്​റ്റ്​, ബാങ്ക്​ ഒാഫ്​ കാനഡ തുടങ്ങിയ കമ്പനികൾക്ക്​ ഉപയോക്​താക്കളുടെ പ്രൊഫൈൽ വിവരങ്ങളും സ്വകാര്യ സന്ദേശങ്ങളും ഉപയോഗിക്കാനുള്ള അനുവാദം കമ്പനി നൽകിയെന്നാണ്​ വിവരം.

ന്യൂയോർക്ക്​ ടൈംസാണ്​ ഇതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട്​ പുറത്ത്​ വിട്ടത്​. മൈക്രോസോഫ്​റ്റി​​​െൻറ​ ബിങ്​ ഉപഭോക്​താക്കളുടെ സമ്മതമില്ലാതെ വ്യക്​തിഗത വിവരങ്ങൾ ഉപയോഗിച്ചുവെന്ന്​ ന്യൂയോർക്ക്​ ടൈംസ്​ റിപ്പോർട്ട്​ ചൂണ്ടിക്കാട്ടുന്നു. അതേ സമയം, ഉപയോക്​താക്കളുടെ വ്യക്​തിഗത വിവരങ്ങൾ ഉപയോഗിക്കാനായി അനുവാദം നൽകിയ വിവരം അറിയില്ലെന്നായിരുന്നുവീഡിയോ സ്​ട്രീമിങ്​ പ്ലാറ്റ്​ഫോമായ നെറ്റ്​ഫ്ലിക്​സി​​​െൻറ പ്രതികരണം. അതേ സമയം, ഇതേ കുറിച്ച്​ പ്രതികരിക്കാൻ റോയൽ ബാങ്ക്​ ഒാഫ്​ കാനഡ തയാറായിട്ടില്ല.

ഉപഭോക്​താക്കളുടെ സ്വകാര്യ വിവരങ്ങളിലേക്ക്​ കടന്നു കയറാനുള്ള അധികാരം കോർപ്പറേറ്റുകൾക്ക്​ നൽകിയിട്ടുണ്ടെന്ന കാര്യം ഫേസ്​ബുക്ക്​ സമ്മതിച്ചിട്ടുണ്ട്​. പക്ഷേ ഉപയോക്​താക്കളുടെ സമ്മതമില്ലാതെ ഇത്തരത്തിൽ വ്യക്​തിഗത വിവരങ്ങൾ ഉപയോഗിക്കാനാവില്ലെന്നാണ്​ ഫേസ്​ബുക്ക്​ നൽകുന്ന വിശദീകരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebookmalayalam newsData leakTechnology News
News Summary - Facebook admits to giving other tech firms access to private messages-Technology
Next Story