ഫേസ് ആപിൽ ഫോട്ടോയിടുന്നവർക്കൊരു മുന്നറിയിപ്പ് !
text_fieldsഒരു ചെറിയ കാലയളവിന് ശേഷം ടെക് ലോകത്ത് വീണ്ടും തരംഗമാവുകയാണ് ഫേസ് ആപ്. സെലിബ്രേറ്റികളുൾപ്പടെ ആപ് ഉപ യോഗിച്ച് തുടങ്ങിയതോടെ വീണ്ടും ഫേസ് ആപ് പ്രചാരം നേടി. വ്യക്തികളെ പ്രായമേറിയവരായും യുവാക്കളാക്കിയുമെല്ലാം ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻെറ സഹായത്തോടെ മാറ്റുകയാണ് ഫേസ് ആപ് ചെയ്യുന്നത്. എന്നാൽ, ആപ് ഉപയോഗം ഒട്ടും സുരക്ഷിതമല്ലെന്ന റിപ്പോർട്ടുകളും ഇപ്പോൾ പുറത്ത് വരുന്നുണ്ട്.
യൂസർമാരുടെ അനുവാദമില്ലാതെ ഫേസ് ആപ് ചിത്രങ്ങൾ അവരുടെ സെർവറുകളിലേക്ക് അപ്ലോഡ് ചെയ്യുന്നുവെന്നാണ് പ്രധാന ആരോപണം. ഇത്തരത്തിൽ ഫേസ് ആപ് സെർവറുകളിൽ സ്റ്റോർ ചെയ്യുന്ന ചിത്രങ്ങൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യതകൾ ഏറെയാണെന്ന് ഫോബ്സ് റിപ്പോർട്ട് ചെയ്യുന്നു. ഫേസ് ആപിലെത്തുന്ന ചിത്രങ്ങൾ അവർ അമേരിക്കയിലെ സെർവറിലേക്കാണ് മാറ്റുന്നതെന്നും ഫോബ്സ് ചൂണ്ടിക്കാട്ടുന്നു. റഷ്യയിലെ സെൻറ് പീറ്റേഴ്സ്ബർഗിലെ കമ്പനിയുടെ ജീവനക്കാർക്ക് ഈ ചിത്രങ്ങളെല്ലാം പരിധികളില്ലാതെ ഉപയോഗിക്കാൻ സാധിക്കും.
ഇത് സ്വകാര്യത സംബന്ധിച്ച് കടുത്ത ആശങ്കകൾ ഉയർത്തുന്നുവെന്നാണ് ആരോപണം. ഫേസ് ആപ് ഇൻസ്റ്റാൾ ചെയ്യുേമ്പാൾ തന്നെ ഗാലറികളിെല ഫോട്ടോകൾ ഉപയോഗിക്കാൻ ഉപഭോക്താവ് അനുവാദം നൽകുന്നുണ്ട്.