Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫേസ് ആപിലൂടെ ദുൽഖറിനെ വൃദ്ധനാക്കി ട്രോളൻമാർ
text_fieldsbookmark_border
സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ തരംഗം തീർക്കുന്നത് ഫേസ് ആപ് വഴി എടുത്ത സെൽഫികളാണ്. ആളുകളുടെ ചിത്രങ്ങൾ രസകരമായി എഡിറ്റ് ചെയ്യാൻ സഹായിക്കുന്ന ആപാണ് ഫേസ് ആപ്. മലയാള സിനിമയിലെ സൂപ്പർ താരമായ മമ്മൂട്ടി ദുൽഖർ സൽമാെൻറയും ഫേസ് ആപ് ചിത്രങ്ങളാണ് ഇപ്പോൾ ആപിൽ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.

ദുൽഖറിെൻറ മകളുടെ കല്യാണത്തിന് യുവത്വം വിടാത്ത മമ്മുട്ടിയെയും വയസായ ദുൽഖറിനെയും ചിത്രീകരിച്ച് കൊണ്ടാണ് ഫേസ് ആപ് ആദ്യം സാമൂഹിക മാധ്യമങ്ങളിൽ തരംഗം തീർത്തത്. മമ്മൂട്ടിക്കും ദുൽഖറിന് പുറമേ നിരവധി നടൻമാരുടെ ചിത്രങ്ങളും ഫേസ് ആപിലൂടെ പുറത്ത് വന്നു. ആപ്പിൾ സ്ഥാപകനായ സ്റ്റീവ് ജോബ്സ്, ബറാക് ഒബാമ എന്നിവരുൾപ്പടെ നിരവധി പേരുടെ ചിത്രങ്ങളും ആപ് വഴി പുറത്ത് വന്നു. എന്തായാലും ട്രോളൻമാരുടെ വജ്രായുധമായി ഫേസ് ആപ് മാറുകയാണ് ഇപ്പോൾ.




Next Story
