കടലാസ് ഭാരങ്ങളില്ലാതെ വിവരസാഗരം
text_fieldsതിരുവനന്തപുരം: മലയാളത്തിലെ വിവരസാഗരമായ സർവവിജ്ഞാനകോശം ഡിജിറ്റലാകുന്നു. നൂറ്റാണ്ടുകളായി ലോകം ആർജിച്ച വിവരശേഖരം മാതൃഭാഷയിലൂെട മലയാളിക്ക് പകർന്നുനൽകുന്ന 16 വാള്യങ്ങളും അച്ചടിയിലുള്ള 17ാം വാല്യവുമുൾപ്പെടെയാണ് ഡിജിറ്റലാക്കാൻ ആലോചിക്കുന്നത്. വെബ്സൈറ്റും മൊബൈൽ ആപ് വേർഷനുമടക്കം ഒാൺൈലൻ പ്ലാറ്റ്േഫാമിലൂടെ വിജ്ഞാനഭണ്ഡാരം ജനകീയമാക്കലാണ് ലക്ഷ്യം. സംരംഭം പൂർത്തിയാകുന്നതോടെ കടലാസ് ഭാരങ്ങളില്ലാതെ കൈവിരലുകളിലേക്ക് വിവരങ്ങളെത്തും.
സോഫ്റ്റ്വെയർ രൂപവത്കരിക്കുന്നതിന് മുന്നോടിയായി വിദഗ്ധരുടെ അഭിപ്രായം ശേഖരിക്കാൻ ചർച്ച ആരംഭിച്ചു. ആദ്യത്തെ 10 വാല്യങ്ങൾ 2010 വരെയുള്ള വിവരങ്ങൾ ചേർത്ത് പരിഷ്കരിച്ച് പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ, പഴയ വാല്യങ്ങളിൽ ഉൾപ്പെടുന്ന വിഷയങ്ങളിൽ വീണ്ടും കൂട്ടിച്ചേർക്കലുകൾ ആവശ്യമായിട്ടുണ്ട്. ഇൗ പരിമിതികളെല്ലാം മറികടക്കാനാണ് ഡിജിറ്റൽ പതിപ്പുകളിലേക്ക് ചുവടുമാറുന്നത്. സർവവിജ്ഞാന കോശത്തിെൻറ ഒരു വാല്യത്തിൽ ശരാശരി 1,000 പേജാണുള്ളത്. ഇത്തരം 17,000 പേജുകളിലായി ഉള്ള വിജ്ഞാനമാണ് സോഫ്റ്റ്വെയറിലേക്ക് മാറുക.
1972ൽ പുറത്തിറങ്ങിയ ആദ്യ വാല്യത്തിലേത് മുതൽ പുറത്തിറങ്ങാനിരിക്കുന്നതടക്കം പ്രസിദ്ധീകരിച്ച മുഴുവൻ വാല്യങ്ങളുടെയും കമ്പ്യൂട്ടർ പ്രതി (ടെക്സ്റ്റ് ഫോർമാറ്റ്) കൃത്യമായി സൂക്ഷിക്കും. അതുകൊണ്ടുതന്നെ ഡിജിറ്റലാക്കുന്ന ജോലികൾ എളുപ്പമാണ്. നിലവിൽ ചില തലക്കെട്ടുകൾ വെബ്സൈറ്റിൽ നൽകിയിട്ടുണ്ടെങ്കിലും മതിയായ തിരച്ചിൽ സൗകര്യമോ വിഷയക്രമീകരണമോ ഇല്ല. ഇൗ പരിമിതികളെല്ലാം പരിഹരിച്ചാവും ഒാൺലൈൻ പതിപ്പുകളുണ്ടാവുക.
അക്ഷരമാല ക്രമത്തിൽ 20 വാല്യം പ്രസിദ്ധീകരിക്കാനാണ് സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് തീരുമാനിച്ചത്. അതേസമയം, വിഷയങ്ങളും തലക്കെട്ടുകളും അതിൽ തീരില്ല. 17ാം വാല്യത്തിൽതന്നെ ‘പ’ വരെയുള്ള അക്ഷരങ്ങളിലെ വിഷയങ്ങളേ പൂർത്തിയായിട്ടുള്ളൂ. ഇൗ സാഹചര്യത്തിൽ 20 വാല്യങ്ങൾക്കുശേഷം പൂർണമായി ഒാൺലൈൻ പതിപ്പുകളിലേക്ക് ചുവടുമാറാനും ആലോചനയുണ്ട്.