ലോകത്തിലെ ഏറ്റവും മികച്ച കാമറ ഈ ഫോണിനാണ്​

12:43 PM
01/12/2019

2019ലെ ഏറ്റവും മികച്ച കാമറ ഫോണുകൾ തെരഞ്ഞെടുത്ത്​ ഡി.എക്​സ്​.ഒ മാർക്ക്​. വീഡിയോ, സൂം, അൾ​ട്രാ വൈഡ്​, നൈറ്റ്​ മോഡ്​ എന്നിവ വിലയിരുത്തിയാണ്​ റാങ്കിങ്​. ഇതു പ്രകാരം 2019ലെ ഏറ്റവും മികച്ച കാമറ ഫോൺ വാവേയുടെ മേറ്റ്​ 30 പ്രോയാണ്​. ഷവോമിയുടെ എം.ഐ സി.സി 9 പ്രോ പ്രീമിയം എഡിഷനാണ്​ രണ്ടാം സ്ഥാനത്ത്​.

 

ഐഫോൺ 11 പ്രോ മാക്​സാണ്​ മൂന്നാം സ്ഥാനത്ത്​. സാംസങ്​ ഗാലക്​സി നോട്ട്​ 10 പ്ലസ്​ 5 ജി നാലാം സ്ഥാനത്തെത്തിയപ്പോൾ സാംസങ്ങി​​​െൻറ തന്നെ ഗാലക്​സി S10 5ജി അഞ്ചാമതെത്തി. 

വീഡിയോ ചിത്രീകരണത്തിൽ ഒന്നാം സ്ഥാനത്തെത്തിയത്​ ആപ്പിൾ ഐഫോൺ 11 പ്രോ മാക്​സാണ്​. സൂമിൽ ​ഷവോമിയുടെ എം.ഐ സി.സി 9 ​േപ്രാ മുന്നേറിയപ്പോൾ നൈറ്റ്​ മോഡിൽ വാവേയ്​ മേറ്റ്​ 30 പ്രോയാണ്​ ഒന്നാം സ്ഥാനത്ത്​.

Loading...
COMMENTS