കൊച്ചി: ലോക്ഡൗണ്‍ കാര്യമായി ബാധിച്ചവര്‍ക്കായി ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ ഭക്ഷണ വും താമസവും ലഭിക്കുന്ന സ്ഥലങ്ങളുടെ വിവരങ്ങള്‍ ഇനി ഗൂഗിള്‍ മാപ്പില്‍ ലഭിക്കും. 30 നഗര ങ്ങളിലെ വിവരങ്ങള്‍ ഗൂഗിള്‍ മാപ്പിലൂടെ അറിയാം. ഗൂഗിള്‍ മാപ്സ്, ഗൂഗിള്‍ സര്‍ച്, ഗൂഗിള്‍ അസിസ്റ്റൻറ് എന്നിവയിലൂടെ നഗരത്തിെൻറ പേര് കൊടുത്ത് ഭക്ഷണം ലഭിക്കുന്ന കേന്ദ്രങ്ങളും രാത്രിതാമസത്തിനുള്ള കേന്ദ്രങ്ങളും കണ്ടെത്താം.
ആവശ്യക്കാര്‍ക്ക് ഗൂഗിള്‍ സെര്‍ചില്‍ ചോദ്യങ്ങള്‍ നല്‍കാനും കഴിയും. നിലവിൽ ഇംഗ്ലീഷിൽ ലഭ്യമായ സേവനം വരും ആഴ്ചകളില്‍ മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ക്കൂടി ലഭിക്കും. വരും ദിവസങ്ങളില്‍ ഗൂഗിള്‍ മാപ്സ് ആപ്ലിക്കേഷനിലെ സര്‍ച് ബാറിന് ചുവടെ ദൃശ്യമാകുന്ന ക്വിക് - ആക്സസ് ഷോര്‍ട്ട് കട്ടുകള്‍, കൈയോസ് ഫീച്ചര്‍ ഫോണുകളിലെ ഗൂഗിള്‍ മാപ്സിലെ ഷോര്‍ട്ട് കട്ടുകള്‍ എന്നിവയില്‍ കേന്ദ്രങ്ങളുടെ പിന് ആക്സസ് ചെയ്യുന്നത് കൂടുതല്‍ എളുപ്പമായിമാറും. മാപ്സ് ആപ്ലിക്കേഷന്‍ തുറക്കുമ്പോള്‍തന്നെ ഇത് ദൃശ്യമാകും. സ്മാര്‍ട്ട് ഫോണ്‍ സൗകര്യങ്ങളില്ലാത്ത ആളുകളിലേക്കുകൂടി ഈ സേവനം എത്തിക്കാന്‍ ശ്രമിക്കുകയാണെന്ന് ഗൂഗിള്‍ ഇന്ത്യ സീനിയര്‍ പ്രോഗ്രാം മാനേജര്‍ അനല്‍ ഘോഷ് പറഞ്ഞു.