നെറ്റ്​വർക്​ വീക്കാണ്​; ഹോട്​സ്റ്റാറും ആമസോൺ പ്രൈമും നെറ്റ്​ഫ്ലിക്​സും സഹകരിക്കണം

17:02 PM
22/03/2020
ott-platforms.jpg

ഹോട്​സ്റ്റാർ, നെറ്റ്​ഫ്ലിക്​സ്​, ആമസോൺ പ്രൈം തുടങ്ങിയ വിഡിയോ സ്​ട്രീമിങ്​ കമ്പനികളോട്​ സ്​ട്രീമിങ്​ റെസൊല്യൂഷൻ കുറക്കാൻ ആവശ്യപ്പെട്ട്​ ഇൻഡസ്​ട്രി ബോഡി സെല്ലുലാർ ഓപറേറ്റേഴ്​സ്​ അസോസിയേഷൻ ഓഫ്​ ഇന്ത്യ (COAI) രംഗത്ത്​. കോവിഡ്​ 19 ബാധമൂലം നിർബന്ധിത സാഹചര്യത്തിൽ വീടുകളിൽ കഴിയുന്നവർ നിരന്തരം ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നത്​ വഴി മറ്റ്​ പ്രധാന കാര്യങ്ങൾക്കായി നെറ്റ്​വർക്​ ഉപയോഗിക്കാൻ ബുദ്ധിമുട്ട്​ നേരിടുമെന്ന്​ സി.ഒ.എ.ഐ അറിയിച്ചു. 

വിഡിയോ സ്​ട്രീമിങ് ക്വാളിറ്റി​ കുറച്ച് ടെലികോം സേവന ദാതാക്കളുമായി സഹകരിച്ചാൽ മാത്രമേ ഈ അടിയന്തര സാഹചര്യത്തിലുള്ള ഉയർന്ന ട്രാഫിക്​ കുറച്ച്​ നെറ്റ്​വർക്​ പഴയ രീതിയിൽ പുനഃസ്ഥാപിക്കാൻ സാധിക്കുകയുള്ളൂവെന്നും കത്തിൽ പറയുന്നു.

ഹൈ ഡെഫിനിഷൻ (HD) ക്വാളിറ്റിയിൽ വിഡിയോ സ്​ട്രീം ചെയ്യു​േമ്പാൾ കൂടുതൽ ഡാറ്റ വേണമെന്നതിനാൽ നെറ്റ്​വർകിന്​ അത്​ വലിയ തലവേദനയാണ്​ സൃഷ്​ടിക്കുന്നത്​. അത്യാവശ്യ കാര്യങ്ങൾക്ക്​ അത്​ വിഘാതം സൃഷ്​ടിക്കുകയാണ്​. വിഡിയോ ഉള്ളടക്കം സ്​റ്റാൻഡേർഡ്​ ഡെഫിനിഷനിൽ (SD) ഉപഭോക്​താക്കൾക്ക്​ ലഭ്യമാക്കണമെന്നും ഓവർ ദ ടോപ്​ (OTT) പ്ലാറ്റ്​ഫോമുകളായ ഹോട്​സ്​റ്റാർ, ആമസോൺ, നെറ്റ്​ഫ്ലിക്​സ്​, വൂട്​, സീ5 എന്നീ കമ്പനികളോട്​ സി.ഒ.എ.ഐ നിർദേശിച്ചു. 

അതേസമയം, യൂറോപ്പിൽ നെറ്റ്​ഫ്ലിക്​സും ഡിസ്​നിയുമടക്കമുള്ള OTT പ്ലാറ്റ്​ഫോമുകൾ അവരുടെ വിഡിയോ സ്​ട്രീമിങ്​ എച്ച.ഡിയിൽ നിന്ന്​ സ്​റ്റാൻഡേർഡ്​ ഡെഫിനിഷനായി കുറച്ചിട്ടുണ്ട്​. ഇത്​ 25 ശതമാനത്തോളം ട്രാഫിക്​ കുറച്ച്​ നെറ്റ്​വർക്​ പ്രവർത്തനം സ്ഥിരതയുള്ളതാക്കുമെന്ന്​ നെറ്റ്​ഫ്ലിക്​സ്​ തന്നെ അഭിപ്രായപ്പെട്ടിരുന്നു. 

ഇന്ത്യയിൽ സേവനം തടസ്സപ്പെടാതിരിക്കാൻ മികച്ച സംവിധാനങ്ങൾ ഒരുക്കിയതായി എയർടെൽ നേരത്തെ അറിയിച്ചിരുന്നു. റിലയൻസ്​ ജിയോ ഉപഭോക്​താക്കളുടെ സൗകര്യത്തിന്​ ഡാറ്റാ പ്ലാനുകളിൽ ഇരട്ടി ഡാറ്റ നൽകിയിട്ടുണ്ട്​.

Loading...
COMMENTS