ലൈവ് വിഡിയോ നിയമം കർശനമാക്കാൻ ഫേസ്ബുക്ക്
text_fieldsസാൻഫ്രാൻസിസ്കോ: ലൈവ് വിഡിയോ നിയമം കർശനമാക്കാൻ ഫേസ്ബുക്ക് ഒരുങ്ങുന്നു. ന്യൂസ ിലൻഡിലെ ക്രൈസ്റ്റ്ചർച്ച് കൂട്ടക്കൊലയുടെ പശ്ചാത്തലത്തിലാണ് ഫേസ്ബുക്കിെൻറ തീരുമാനം. ഭീകരൻ കൊലപാതകം ലൈവായി നൽകിയത് ഏറെ വിവാദമായിരുന്നു.
അപകടകാരിക ളായ സംഘടനകളും വ്യക്തികളും ലൈവ് ഫീച്ചർ ഉപയോഗിക്കുന്നത് തടയാനാണ് നിയമം കർശനമാക്കുന്നതെന്ന് ഫേസ്ബുക്ക് വൈസ്പ്രസിഡൻറ് ഗൈ റോസൻ പറഞ്ഞു. ഒറ്റത്തവണ നിയമംലംഘിക്കുന്നവരെയും ലൈവ് നൽകുന്നതിൽനിന്ന് വിലക്കും. ഭീകരരുടെ പ്രസ്താവനയുടെ ലിങ്ക് ഷെയർചെയ്യുന്നവർക്ക് വിലക്കേർപ്പെടുത്തും.
ന്യൂസിലൻഡിലെ ആക്രമണത്തെ തുടർന്ന് വിദ്വേഷം പ്രചരിപ്പിക്കുന്നത് തടയാൻ എന്തൊക്കെ ചെയ്യാനാവുമെന്ന് പരിശോധിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽകൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.