Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightവിക്കിപീഡിയക്ക്​...

വിക്കിപീഡിയക്ക്​ വെല്ലുവിളിയായി ചൈനയുടെ എൻസൈ​ക്ലോപീഡിയ

text_fields
bookmark_border
വിക്കിപീഡിയക്ക്​ വെല്ലുവിളിയായി ചൈനയുടെ എൻസൈ​ക്ലോപീഡിയ
cancel

ബീജിങ്​: വിക്കിപീഡിയക്ക്​ വെല്ലുവിളി ഉയർത്താൻ ചൈന സ്വന്തം എൻസൈക്ലോപീഡിയ നിർമ്മിക്കുന്നു. വിക്കിപീഡിയക്ക്​ സമാനമായി വിവിധ വിഷയങ്ങളിൽ അറിവ്​ നൽകുന്നതായിരിക്കും ചൈനയുടെ പുതിയ സൈറ്റ്​. എന്നാൽ രാഷ്​ട്രീയപരമായി എതിർപ്പ്​ നിലനിൽക്കുന്ന ചില വിഷയങ്ങൾ ചൈനയുടെ എൻസൈക്ലോപീഡിയയിൽ ഉണ്ടാവില്ലെന്നാണ്​ റിപ്പോർട്ട്​. 

ചൈനീസ്​ എൻസൈ​​ക്ലോപീഡിയയുടെ മൂന്നാം പതിപ്പാവും പൂർണമായും ഡിജിറ്റൽ രൂപത്തിലേക്ക്​ മാറുക. 20,000 ഗവേഷകരെ ചൈന ഇതി​െൻറ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചിട്ടുണ്ട്​. 100ലധികം വിഷയങ്ങളെ സംബന്ധിച്ച​ വിവരങ്ങൾ പുതിയ എൻസൈക്ലോപിഡീയയിൽ കൂട്ടി​േചർക്കും.  30,000 എൻട്രികളാവും ചൈനയുടെ എൻസൈക്ലോപീഡിയയിൽ ഉണ്ടാവുക. ഏകദേശം 1000 വാക്ക്​ ദൈർഘ്യമുള്ളതാവും ഇൗ ഒാരോ എൻട്രിയും. വിക്കിപീഡിയയുടെ ചൈനീസ്​ പതിപ്പി​െൻറ അത്രയും വിവരങ്ങൾ ചൈനയുടെ എൻസൈ​ക്ലോപീഡിയയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നാണ്​ ചൈനയുടെ അവകാശവാദം. 

പുതിയ എൻസൈ​ക്ലോപീഡിയ നിർമിക്കുന്നതിനുള്ള ശ്രമങ്ങൾക്ക്​ ചൈനീസ്​ സർക്കാർ 2011ൽ തന്നെ അനുമതി നൽകിയിരുന്നുവെങ്കിലും അതി​െൻറ പ്രവർത്തനങ്ങൾ തുടങ്ങുന്നത്​ ഇപ്പോഴാണ്​. എന്നാൽ വിക്കിപീഡിയക്ക്​ സമാനമായി വിവിധ വിഷയങ്ങളിലെ വിവരങ്ങൾ എഡിറ്റ്​ ചെയ്യാനുള്ള സൗകര്യം ചൈനയുടെ എൻസൈക്ലോപീഡിയയിൽ ഉണ്ടാവില്ല. മറ്റ്​ രാജ്യങ്ങളിൽ നിന്ന് ഇൗ വിവരങ്ങൾ ഉപയോഗപ്പെടുത്തുന്നതിനും നിയന്ത്രണങ്ങളുണ്ട്​.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wikipedia
News Summary - China taking on Wikipedia with its own online encyclopaedia
Next Story