ഇനി പത്താം പക്കം ചന്ദ്രനിൽ; മൂന്നാംഘട്ട ചാന്ദ്ര ഭ്രമണപഥം മാറ്റം വിജയകരം
text_fieldsബംഗളൂരു: ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ-രണ്ട് ചന്ദ്രനിലിറങ്ങാൻ ഇനി ദിവസങ ്ങൾ മാത്രം ബാക്കി. ഇന്നേക്ക് പത്താം ദിവസം അതായത് സെപ്റ്റംബർ ഏഴിന് പുലർച്ചെ 1.55നായിരിക്ക ും ചന്ദ്രയാൻ-രണ്ടിലെ ലാൻഡർ ചന്ദ്രനിലിറങ്ങുക. ബുധനാഴ്ച രാവിലെ 9.04ന് ആരംഭിച്ച മൂന്നാം ഘട്ട ചാന്ദ്ര ഭ്രമണപഥം മാറ്റുന്ന ദൗത്യം കൂടി വിജയകരമായി പൂർത്തിയായതോടെ ചന്ദ്രയാൻ-രണ്ട് ചന്ദ്രനോട് കൂടുതൽ അടുത്തു.
1,190 സെക്കൻഡ് പേകടത്തിലെ ദ്രവ ഇന്ധനം ജ്വലിപ്പിച്ചുകൊണ്ട് ചന്ദ്രനിൽനിന്ന് അടുത്ത ദൂരം 179 കിലോമീറ്ററും കൂടിയ ദൂരം 1412 കിലോമീറ്ററുമായ ഭ്രമണപഥത്തിലാണ് എത്തിച്ചത്. മൂന്നാം ചാന്ദ്ര ഭ്രമണപഥമാറ്റം വിജയകരമാണെന്നും പേടകത്തിെൻറ പ്രവർത്തനങ്ങൾ തൃപ്തികരമാണെന്നും ഐ.എസ്.ആർ.ഒ അറിയിച്ചു.
അടുത്ത ചാന്ദ്ര ഭ്രമണപഥം മാറ്റുന്ന ദൗത്യം (126x164) ആഗസ്റ്റ് 30ന് വൈകിട്ട് ആറിനും ഏഴിനും ഇടയിൽ നടക്കും. പിന്നീട് സെപ്റ്റംബർ ഒന്നിന് ചാന്ദ്ര ഭ്രമപഥത്തിലെ അവസാന ഭ്രമണപഥം മാറ്റൽ ദൗത്യം (114x128) നടക്കും. ഈ ദൗത്യത്തോടെ ചന്ദ്രെൻറ 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിന് അടുത്ത് ചന്ദ്രയാൻ-രണ്ട് പേടകമെത്തും. തുടർന്ന് സെപ്റ്റംബർ രണ്ടിനായിരിക്കും ഒാർബിറ്ററിൽനിന്നും ലാൻഡർ വേർപ്പെടുക.
