ഫേസ്ബുക്കിലെ വിവരചോർച്ച സി.ബി.െഎ അന്വേഷിക്കും
text_fieldsന്യൂഡൽഹി: ഫേസ്ബുക്കിലെ വ്യക്തിഗത വിവരങ്ങൾ ബ്രിട്ടീഷ് എജൻസിയായ കേംബ്രിഡ്ജ് അനലറ്റിക്ക ചോർത്തിയ സംഭവത്തിൽ സി.ബി.െഎ അന്വേഷണത്തിന് കേന്ദ്രസർക്കാർ ഉത്തരവിട്ടു. ഇന്ത്യക്കാരുടെ ഫേസ്ബുക്ക് അക്കൗണ്ട് വിവരങ്ങൾ കേംബ്രിഡ്ജ് അനലറ്റിക്കക്ക് ലഭ്യമായിട്ടുണ്ടോയെന്നതാണ് സി.ബി.െഎ പരിശോധിക്കുക. കേന്ദ്ര െഎ.ടി മന്ത്രാലയമാണ് ഇക്കാര്യത്തിൽ സി.ബി.െഎ അന്വേഷണത്തിന് ഉത്തരവിട്ടത്.
വ്യാജ വാർത്തകളെ തടയുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് പാർലമെൻറിൽ മറുപടി പറയുേമ്പാൾ കേന്ദ്ര െഎ.ടി മന്ത്രി രവിശങ്കർ പ്രസാദാണ് അന്വേഷണത്തിന് ഉത്തരവിട്ട വിവരം അറിയിച്ചത്. ഇന്ത്യൻ െഎ.ടി ആക്ടിെൻറ ലംഘനം ഉണ്ടായിട്ടുണ്ടോയെന്നായിരിക്കും സി.ബി.െഎ പരിശോധിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
നിരന്തരമായ നോട്ടീസുകൾ അയച്ചിട്ടും കേംബ്രിഡ്ജ് അനലറ്റിക്ക ഇക്കാര്യത്തിൽ മറുപടി നൽകിയിരുന്നില്ല. വ്യാജവാർത്തകൾ തടയുന്നതിനായി കർശന നടപടിയുണ്ടാകുമെന്നും രവിശങ്കർ പ്രസാദ് പാർലമെൻറിൽ വ്യക്തമാക്കി.