Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightടോറൻറ്​...

ടോറൻറ്​ വെബ്​​​െസെറ്റുകൾക്ക്​ ഗൂഗിൾ നിരോധനമേർപ്പെടുത്തില്ല

text_fields
bookmark_border
ടോറൻറ്​ വെബ്​​​െസെറ്റുകൾക്ക്​ ഗൂഗിൾ നിരോധനമേർപ്പെടുത്തില്ല
cancel

കാലിഫോർണിയ: ടോറൻറ്​ വെബ്​​െസെറ്റുകൾക്ക്​ ഗൂഗിൾ സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തില്ലെന്ന്​ റിപ്പോർട്ടുകൾ. നേരത്തെ ഇൻർനെറ്റിലെ കോപ്പിയടി തടയുന്നതിനായി ടോറൻറ്​ വെബ്​​െസെറ്റുകൾക്ക്​ ഗൂഗിൾ നിയന്ത്രണമേർപ്പെടുത്തുമെന്ന തരത്തിൽ വാർത്തകൾ പുറത്ത്​ വന്നിരുന്നു. അമേരിക്കയിൽ ഗൂഗിളും വിനോദ കമ്പനികളും തമ്മിൽ നടത്തിയ ചർച്ചക്കൊടുവിലാണ്​ ഇത്തരമൊരു തീരുമാനമെടുന്നതെന്നായിരുന്നു മാധ്യമ റിപ്പോർട്ടുകൾ. എന്നാൽ ടോറൻറ്​ വെബ്ൈസെറ്റുകൾക്ക്​ നിയന്ത്രണം എർപ്പെടുത്താൻ മാത്രമേ ഉ​ദ്ദേശിക്കുന്നു​വു​ള്ളുവെന്നും സമ്പൂർണ്ണ  നിരോധനം അജണ്ടയി​ലില്ലെന്നും ഗൂഗിളിനെ ഉദ്ധരിച്ച്​  ടെകനോളജി വാർത്ത വെബ്​െസെറ്റുകൾ റിപ്പോർട്ട്​ ചെയ്​തു. 

 

സിനിമയും സംഗീതവും വൻതോതിൽ ആളുകൾ  ഡൗൺലോഡ്​ ചെയ്യുന്നത്​ ടോറൻറ്​ വെബ്ൈസെറ്റുകൾ വഴിയാണ്​. ഇത്​  എൻറർടെയിൻമെൻറ്​ കമ്പനികൾക്ക്​  നഷ്​ടത്തിന്​ കാരണമാവുന്നതായി പരാതികളുയർന്നിരുന്നു. ഇയൊരു സാഹചര്യത്തിലാണ്​ ഗൂഗിളും ലോകത്തിലെ മുൻനിര എൻറർടെയിൻമെൻറ്​ കമ്പനികളും ചേർന്ന്​ ഒാൺലൈൻ ലോകത്തെ  കോപ്പിയടി തടയുന്നതിനായി ഇത്തരമൊരു ചർച്ച സംഘടപ്പിച്ചത്​ ​​.

ടോറൻറ്​ വെബ്​െ​സെറ്റുകൾക്ക്​ സമ്പൂർണ്ണ നി​യന്ത്രണം കൊണ്ടുവരിക എന്നത്​ ഗൂഗിളിനെ സംബന്ധിച്ച്​ പൂർണ്ണമായും  പ്രായോഗികമായ ഒന്നല്ല. ലക്ഷകണക്കിന്​ ടോറൻറ്​ വെബ്​െ​സെറ്റുകളാണ്​ നിലവിലുള്ളത്​. ഇവയെ മുഴുവൻ നിരോധിക്കാൻ പെ​െട്ടന്ന്​ ഗൂഗിളിന്​ സാധിക്കുകയുമില്ല. പരമാവധി നിയന്ത്രണം കൊണ്ടുവരികയാണ്​ എക വഴി. ഇതിനുള്ള ശ്രമങ്ങളാണ്​ ഇപ്പോൾ ഗൂഗിൾ നടത്തുന്നതെന്നാണ്​ പുറത്ത്​ വരുന്ന റിപ്പോർട്ടുകൾ. സെർച്ച്​ റിസൾട്ടുകളിൽ ടോറൻറ്​ വെബ്​െ​സെറ്റുകളെ പരമാവധി താഴെ കൊണ്ടുവരാനുള്ള ശ്രമമാവും ഗൂഗിൾ നടത്തുക എന്നാണ്​ അറിയുന്നത്​.

കഴിഞ്ഞ വർഷം ഇൻറ​ർനെറ്റിലെ പകർപ്പവാകാശ ലംഘനങ്ങളെ കുറിച്ച്​ ഗൂഗിൾ ഒരു റിപ്പോർട്ട്​ പ്രസദ്ധീകരിച്ചിരുന്നു. ഇതിന്​ പിന്നാ​ലെയാണ്​ ​ പ്രധാന കാരണമാവുന്ന ടോറൻറ്​ വെബ്​സൈറ്റുകൾക്കെതിരായ നടപടിയുമായി ലോകത്തിലെ പ്രമുഖ സെർച്ച്​ എഞ്ചിനായ ഗൂഗിൾ രംഗത്തെത്തിയത്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:googletorrent sites
News Summary - Calm down! Google might not yet ban your illegal downloads & torrent sites; here’s why
Next Story