ഡിജിറ്റൽ കേരളം ലക്ഷ്യം വെച്ച് ബജറ്റ്
text_fieldsതിരുവനന്തപുരം: തോമസ് െഎസക് അവതരപ്പിച്ച ഇടതു സർക്കാരിെൻറ രണ്ടാമത്തെ ബജറ്റ് ലക്ഷ്യം വെക്കുന്നത്ഡിജിറ്റൽ കേരളം. െഎ.ടി രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള മാർഗ നിർദേശങ്ങളൊടപ്പം കേരളത്തിലെ ഇൻറർനെറ്റ് രംഗത്ത് വൻ കുതിച്ച് ചാട്ടവും ബജറ്റ് ലക്ഷ്യമിടുന്നു. കെ ഫോണ്‍ എന്ന പേരിലുള്ള ഇൻർനെറ്റ് വ്യാപനശൃഖലയ്ക്ക് 1000 കോടി രൂപ ബജറ്റിൽ വകയിരുത്തി. ഇതിലൂടെ സംസ്ഥാനത്തെ 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇൻറർനെറ്റ് സേവനം ലഭ്യമാക്കും.
കെ.എസ്.ഇ.ബിയുടെ വൈദ്യുതി ശൃഖലക്ക് സമാനമായി സ്ഥാപിക്കുന്ന പാതയിലൂടെ ഫൈബർ ഒപ്റ്റിക്കൽ കേബിളുകൾ വഴിയാകും ഇൻറർനെറ്റ് സേവനം ലഭ്യമാക്കുക. 18 മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് 12 ഐ.ടി ഹാര്‍ഡ് വെയര്‍ പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനവും ബജറ്റിൽ ഇടം പിടിച്ചിട്ടുണ്ട്.
അക്ഷയ കേന്ദ്രങ്ങളിൽ സൗജന്യ വൈ–ഫൈ ലഭ്യമാക്കുമെന്നും സംസ്ഥാനത്തിെൻറ ഭൂരിപക്ഷ ഇടപാടുകൾ െഎ.ടി അധിഷ്ഠിതമാക്കുമെന്ന പ്രഖ്യാപനവും ലക്ഷ്യം വെക്കുന്നത് കേരളത്തിെൻറ ഡിജിറ്റൽ പുരോഗതിയാണ്.ഡിജിറ്റൽ ഡിവൈഡ് ഇല്ലാതാക്കാനും ബജറ്റ് സഹായിക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. ഇൻറർനെറ്റ് രംഗത്തെ പുരോഗതി ഭാവിയിൽ കേരളത്തിെൻറ െഎ.ടി വ്യവസായത്തിന് മുതൽ കൂട്ടാവുമെന്നും സർക്കാർ കണക്കു കൂട്ടുന്നു.