ബി.എസ്.എൻ.എൽ സാറ്റ്ലൈറ്റ് ഫോൺ സേവനം ആരംഭിക്കുന്നു
text_fieldsന്യൂഡൽഹി: പൊതുമേഖല കമ്പനിയായ ബി.എസ്.എൻ.എൽ സാറ്റ്ലൈറ്റ് ഫോണിെൻറ സേവനം ആരംഭിക്കുന്നു. ആദ്യ ഘട്ടത്തിൽ സർക്കാർ എജൻസികൾക്കും പിന്നീട് പൊതുജനങ്ങൾക്കും ബി.എസ്.എൻ.എൽ പുതിയ സേവനം ലഭ്യമാക്കും.
സാറ്റ്ലെറ്റ് കമ്യൂണിക്കേഷൻ കമ്പനിയായ ഇൻമാർസാറ്റിെൻറ സഹായത്തോടെയാണ് ബി.എസ്.എൻ.എൽ സേവനം അവതരിപ്പിക്കുന്നത്. നിലവിൽ മൊബൈൽ നെറ്റ്വർക്ക് ലഭ്യമല്ലാത്ത സ്ഥലങ്ങളിലാവും സാറ്റ്ലൈറ്റ് ഫോണുമായി ബി.എസ്.എൻ.എൽ രംഗത്തെത്തുക. ഇതിനായി ഇൻമാർസാറ്റിെൻറ 14 സാറ്റ്ലൈറ്റുകൾ കമ്പനി ഉപയോഗപ്പെടുത്തും.
സംസ്ഥാന പൊലീസ് സേനകൾ, ബി.എസ്.എഫ്, റെയിൽവേ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങൾക്കാവും ആദ്യ ഘട്ടത്തിൽ സാറ്റ്ലൈറ്റ് ഫോൺ നൽകുക. പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ സാറ്റ്ലെറ്റ് ഫോൺ സർക്കാർ എജൻസികൾക്ക് ഗുണകരമാവുമെന്നാണ് പ്രതീക്ഷ. സാറ്റ്ലെറ്റ് ഫോണിൽ കോളിങ് സൗകര്യം മാത്രമല്ല എസ്.എം.എസ് സേവനവും ലഭ്യമാക്കുമെന്ന് ബി.എസ്.എൻ.എൽ ചെയർമാൻ അനുപാം ശ്രീവാസ്തവ പറഞ്ഞു.