ഉപഭോക്താകൾക്ക് സൗജന്യ ബ്രോഡ്ബാൻഡുമായി ബി.എസ്.എൻ.എൽ
text_fieldsഉപഭോക്താകൾക്ക് സൗജന്യ ബ്രോഡ്ബാൻഡ് സേവനം നൽകാനൊരുങ്ങി പൊതുമേഖല ടെലികോം കമ്പനിയായ ബി.എസ്.എൻ.എൽ. നില വിലെ ലാൻഡ്ലൈൻ ഉപയോക്താക്കൾക്ക് ഇൻസ്റ്റലേഷൻ ചാർജുകൾ ഒഴിവാക്കി ബ്രോഡ്ബാൻഡ് സേവനങ്ങൾ നൽകുമെന്നാണ് ബി.എസ്.എൻ.എൽ അറിയിച്ചിരിക്കുന്നത്. ഇതിനൊപ്പം പ്രതിദിനം സൗജന്യമായി 10 എം.ബി.പി.എസ് വേഗതയിൽ 5 ജി.ബി ഡാറ്റ നൽകുന്ന പ്ലാനും ബി.എസ്.എൻ.എൽ അവതരിപ്പിച്ചിട്ടുണ്ട്.
പ്രതിവർഷം പ്ലാനുകൾക്ക് 25 ശതമാനം ഡിസ്കൗണ്ടും ബി.എസ്.എൻ.എൽ പ്രഖ്യാപിച്ചിരുന്നു. മാർച്ച് 31 വരെ ബി.എസ്.എൻ.എല്ലിെൻറ പുതിയ പ്ലാൻ ലഭ്യമാകും. ബി.എസ്.എൻ.എൽ ബ്രോഡ്ബാൻഡ് ഉപയോക്താക്കൾക്ക് ആമസോൺ പ്രൈം മെമ്പർഷിപ്പ് സൗജന്യമായി നൽകുന്ന ഓഫറും അവതരിപ്പിച്ചിട്ടുണ്ട്.
നിലവിലെ ബ്രോഡ്ബാൻഡ് ഉപഭോക്താകൾക്ക് ഇന്ത്യയിൽ കോളുകൾ സൗജന്യമായി നൽകുമെന്നും ബി.എസ്.എൻ.എൽ വ്യക്തമാക്കിയിരുന്നു.
