നെറ്റ്​വർക്ക്​ തകരാർ, മൂന്ന്​ മണിക്കൂർ ഇൻറർനെറ്റ്​ നിശ്ചലം

01:03 AM
14/03/2018
bsnl-network

തി​രു​വ​ന​ന്ത​പു​രം: ബി.​എ​സ്.​എ​ൻ.​എ​ൽ ഡാ​റ്റാ നെ​റ്റ്​​വ​ർ​ക്കി​ൽ ത​ക​രാ​ർ മൂ​ലം മൂ​ന്ന്​ മ​ണി​ക്കൂ​റോ​ളം മൊ​ബൈ​ൽ വ​ഴി​യു​ള്ള ഇ​ൻ​റ​ർ​നെ​റ്റ്​ ഉ​പ​യോ​ഗം നി​ശ്ച​ല​മാ​യി. കേ​ര​ളം, ത​മി​ഴ്​​നാ​ട്, ക​ർ​ണാ​ട​ക എ​ന്നീ സം​സ്​​ഥാ​ന​ങ്ങ​ളു​ടെ ഡാ​റ്റാ നെ​റ്റ്​​വ​ർ​ക്​ ഗേ​റ്റ്​​വേ ചെ​ന്നൈ​യി​ലാ​ണ്. ഇ​വി​ടെ​യു​ണ്ടാ​യ സാ​േ​ങ്ക​തി​ക ത​ക​രാ​റാ​ണ്​ പ്ര​ശ്​​ന​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യ​ത്. വി​ളി​ക്കാ​ൻ ക​ഴി​​ഞ്ഞെ​ങ്കി​ലും ഇൗ ​സ​മ​യ​മ​ത്ര​യും ഇ​ൻ​റ​ർ​നെ​റ്റ്​ ല​ഭി​ച്ചി​ല്ല. ​ഡാ​റ്റാ ഒാ​ണാ​ക്കി​യ​പ്പോ​ൾ ഇ​ൻ​റ​ർ​നെ​റ്റ്​ സി​ഗ്​​ന​ലും തെ​ളി​ഞ്ഞി​ല്ല.

​പ​ല​രും കാ​ശ്​ തീ​ർ​ന്ന​താ​കാ​മെ​ന്ന് ക​രു​തി​യെ​ങ്കി​ലും ബി.എ​സ്.എ​ൻ.എ​ൽ ഉ​പ​യോ​ഗി​ക്കു​ന്ന മ​റ്റു​ള്ള​വ​രു​ടെ ഫോ​ണു​ക​ളും സ​മാ​ന അ​വ​സ്​​ഥ​യി​ലാ​യ​തോ​ടെ കാ​ര്യം സ്​​ഥി​രീ​ക​രി​ച്ചു. മ​റ്റ്​ ചി​ല​ർ ബി.​എ​സ്.​എ​ൻ.​എ​ൽ ക​സ്​​റ്റ​ർ​മ​ർ കെ​യ​റി​ലേ​ക്ക്​ വി​ളി​ച്ച​പ്പോ​ഴാ​ണ്​ വി​വ​ര​മ​റി​യു​ന്ന​ത്. പ്ര​ശ്​​നം പ​രി​ഹ​രി​ച്ച്​ മൂ​ന്നോ​ടെ​യാ​ണ്​ മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ ഇ​ൻ​റ​ർ​നെ​റ്റ്​ ല​ഭി​ച്ച​ത്. മൊ​ബൈ​ൽ ഡാ​റ്റാ ല​ഭി​ക്കാ​ത്ത​ത്​ സം​ബ​ന്ധി​ച്ച്​ നി​ര​വ​ധി പ​രാ​തി​ക​ളാ​ണ്​ ബി.​എ​സ്.​എ​ൻ.​എ​ൽ ക​സ്​​റ്റ​മ​ർ കെ​യ​റി​ലേ​ക്ക്​ ദി​വ​സ​വും ല​ഭി​ക്കു​ന്ന​ത്. ത്രീ ​ജി വേ​ഗ​മാ​ണ്​ വാ​ഗ്​​ദാ​ന​മെ​ങ്കി​ലും പ​ല​യി​ട​ങ്ങ​ളി​ലും ഇ​ത്​ ല​ഭി​ക്കി​​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്. 

Loading...
COMMENTS