പരിധിയില്ലാത്ത കാളുമായി ബി.എസ്.എൻ.എൽ ‘കേരള പ്ലാൻ’
text_fields
തിരുവനന്തപുരം: പരിധിയില്ലാത്ത കാളുകളും പ്രതിദിനം ഒരു ജി.ബി ഡാറ്റയും വാഗ്ദാനം ചെയ്ത് ബി.എസ്.എൻ.എൽ ‘കേരള പ്ലാൻ’ പ്രഖ്യാപിച്ചു. 446 രൂപക്ക് 84 ദിവസത്തേക്കാണ് ഇന്ത്യയിലെ ഏത് നെറ്റ്വർക്കുകളിലേക്കും പരിധിയില്ലാെത വിളിക്കാനാവുക. 180 ദിവസമാണ് പ്ലാനിെൻറ കാലാവധിയെങ്കിലും 84 ദിവസത്തിനു റീചാർജ് ചെയ്ത് പ്ലാനിലെ ആനൂകുല്യങ്ങൾ ലഭ്യമാക്കാം.
നിലവിലെ പ്രീപെയ്ഡ് വരിക്കാർക്ക് ’പ്ലാൻ കേരള’ (PLAN KERALA) എന്ന് 123 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയച്ച് പ്ലാൻ ആക്ടിവേറ്റ് ചെയ്യാമെന്ന് ബി.എസ്.എൻ.എൽ ചീഫ് ജനറൽ മാനേജർ ഡോ.പി.ടി. മാത്യൂസ് വാർത്തസേമ്മളനത്തിൽ അറിയിച്ചു. എസ്.എം.എസ് വഴി പ്ലാനിേലക്ക് പ്രവേശിക്കുന്നവർക്ക് 446 രൂപയുെട പ്ലാൻ 377.97 രൂപക്ക് ലഭിക്കും. പുതിയ പ്ലാനിലൂടെ കൂടുതൽ ഉപഭോക്താക്കളെ ബി.എസ്.എൻ.എല്ലിലേക്ക് ആകർഷിക്കാനാകുമെന്നാണ് കരുതുന്നത്.
സ്വകാര്യ കേബിൾ നെറ്റ്വർക്കുകളിലൂടെ എഫ്.ടി.ടി.എച്ച് (ഫൈബർ ടു ദി ഹോം) കണക്ഷനുകൾ നൽകുന്ന പദ്ധതിക്ക് കേരളത്തിൽ തുടക്കമായി. ഒാപ്റ്റിക്കൽ ഫൈബർ ശൃംഖലയുള്ള കേബിൾ ടി.വി ഒാപറേറ്റർമാരുമായി ബി.എസ്.എൻ.എൽ ഇതിനകം കരാറായിട്ടുണ്ട്. പോസ്റ്റ് പെയ്ഡ് മൊബൈൽ ബില്ലുകൾ മുൻകൂറായി അടയ്ക്കുന്നവർക്ക് 60 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കുമെന്നതാണ് ബി.എസ്.എൻ.എല്ലിെൻറ മറ്റൊരു പ്രഖ്യാപനം.- 12 മാസം, ആറു മാസം, മൂന്നു മാസം എന്നിങ്ങനെ മുൻകൂട്ടി അടക്കാവുന്നതാണ്. പുതിയ പോസ്റ്റ് പെയിഡ് വരിക്കാർക്കും നിലവിലുള്ള വരിക്കാർക്കും ഓഫർ ഉപയോഗപ്പെടുത്താം.
മൈേക്രാമാക്സുമായി സഹകരിച്ച് ബി.എസ്.എൻ.എൽ പുറത്തിറക്കിയ ഫോർ ജി ഫോൺ രണ്ട് ദിവസത്തിനുള്ളിൽ കേരള വിപണിയിലെത്തും. 2200 രൂപയുടെ ഫോണിൽ 97 രൂപയുടെ ബണ്ടിൽപ്ലാനാണ് ബി.എസ്.എൻ.എൽ നൽകുന്നത്. 365 ദിവസം വാലിഡിറ്റി ഉള്ള ഈ പ്ലാനിൽ 28 ദിവസത്തേക്ക് പരിധിയില്ലാത്ത കാളും ഡാറ്റയും ലഭിക്കും. യു.എ.ഇയിലേക്ക് മെബൈൽ പ്രീപെയ്ഡ് ഇൻറർനാഷനൽ റോമിങ് സൗകര്യമാണ് ബി.എസ്.എൻ.എല്ലിെൻറ മറ്റൊരു പുതിയ സംരംഭം. പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് യു.എ.ഇയിൽ ഇൻറർനാഷനൽ േറാമിങ് സൗകര്യം ലഭ്യമാക്കും.
ബി.എസ്.എൻ.എല്ലിന് കേരളത്തിൽ ഒരു കോടി മൊബൈൽ ഉപഭോക്താക്കളാണുള്ളത്. ഇതിൽ 97.8 ലക്ഷം പ്രീപെയ്ഡ് വരിക്കാരും 2.4 ലക്ഷം പോസ്റ്റ്പെയ്ഡ് വരിക്കാരുമാണ്. സീനിയർ ജനറൽ മാനേജർ, െഎ. തിരുനാവുക്കരശ്, പ്രിൻസിപ്പൽ ജനറൽ മാനേജർ കെ. കുളൈന്തവേൾ, ജനറൽ മാനേജർ ജ്യോതി ശങ്കർ, കെ. സത്യമൂർത്തി, അനിതകുമാരി തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.