ബി.എസ്.എൻ.എൽ 5ജി സേവനം ആരംഭിക്കുന്നു
text_fieldsന്യൂഡൽഹി: രാജ്യത്തെ പൊതുമേഖല ടെലികോം കമ്പനിയായ ബി.എസ്.എൻ.എൽ 2018ഒാടേ 5ജി സേവനം ആരംഭിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിൽ സേവനം ആരംഭിക്കുമെന്ന് കമ്പനി ചെയർമാൻ അനുപം ശ്രീവാസ്തവ അറിയിച്ചു.
നോക്കിയയുമായി 5ജി സേവനം ആരംഭിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടത്തിയെന്ന് അനുപം ശ്രീവാസ്തവ പറഞ്ഞു. 5ജി സേവനം ആരംഭിക്കുന്നതിനാവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനായി എൽ&ടി, എച്ച്.പി തുടങ്ങിയ കമ്പനികളുമായി ചർച്ചകൾ നടത്തിയതായും ശ്രീവാസ്തവ അറിയിച്ചു.
5ജി നെറ്റ്വർക്കിെൻറ വികസനത്തിനായി കോറിയൻറുമായി ധാരണയിലെത്തിയലെത്തിയിട്ടുണ്ട്. 4ജിയേക്കാൾ അതിവേഗതയിലുള്ള ഇൻറർനെറ്റ് കണക്റ്റിവിറ്റിയാണ് 5ജിയിൽ ലഭ്യമാകുക. 5 ജി ശൃഖല വ്യാപകമാക്കുന്നത് വഴി ജിയോ ഉൾപ്പടെയുള്ള സ്വകാര്യ സേവനദാതാക്കൾ ഉയർത്തുന്ന വെല്ലുവിളി നേരിടാനാകുമെന്ന് ബി.എസ്.എൻ.എല്ലിെൻറ കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.