39 രൂപക്ക്​ അൺലിമിറ്റഡ്​ കോളുമായി ബി.എസ്​.എൻ.എൽ

14:37 PM
10/05/2018
BSNL

മുംബൈ: 39 രൂപക്ക്​ അൺലിമിറ്റഡ്​ കോളുമായി ബി.എസ്​.എൻ.എൽ. ഡൽഹി, മുംബൈ സർക്കിളികളിലൊഴികെ മറ്റെല്ലായിടത്തും പുതിയ ഒാഫർ ലഭ്യമാവും.

39 രൂപക്ക്​ പരിധിയില്ലാ​െത ഒരാഴ്​ചത്തേക്ക്​ വിളിക്കുന്നതിനുള്ള സൗകര്യമാണ്​ ബി.എസ്​.എൻ.എൽ നൽകുന്നത്​. ബി.എസ്​.എൻ.എൽ അല്ലാത്ത നെറ്റ്​വർക്കളിലേക്ക്​ പ്രതിദിനം 200 മിനിട്ട്​ മാത്രമേ സംസാരിക്കാൻ സാധിക്കു. 100 എസ്​.എം.എസുകളും ഒാഫറിനൊപ്പം ലഭിക്കും.

റോമിങ്ങിലും പുതിയ ഒാഫർ ലഭ്യമാവുമെന്ന്​ ബി.എസ്​.എൻ.എൽ അറിയിച്ചിട്ടുണ്ട്​. കുറഞ്ഞ ദിവസത്തേക്ക്​ കൂടുതൽ കോളുകൾ ചെയ്യേണ്ടി വരുന്നവർക്കായാണ്​ പുതിയ ഒാഫർ.

Loading...
COMMENTS