600 ദിവസം വാലിഡിറ്റിയുള്ള പുതിയ പ്രീപെയ്ഡ് പ്ലാനുമായി ബി.എസ്.എൻ.എൽ
text_fieldsചെന്നൈ: പുതിയ ദീർഘകാല പ്രീപെയ്ഡ പ്ലാനുമായി ബി.എസ്.എൻ.എൽ. 2399 രൂപയുടെ പുതിയ പ്ലാനിെൻറ വാലിഡിറ്റി 600 ദിവസമാണ്. പ്ലാനിലൂടെ ദിവസവും 250 മിനിറ്റ് പരിധിയുള്ള വോയ്സ് കോളും 100 എസ്.എം.എസും 60 ദിവസത്തേക്ക് ലഭിക്കും. ബി.എസ്.എൻ.എൽ ചെന്നൈ ട്വിറ്ററിലൂടെയാണ് പുതിയ പ്ലാൻ പ്രഖ്യാപിച്ചത്.
അതേസമയം, കൂടെ ഇൻറർനെറ്റ് ഡാറ്റ ഉപയോഗിക്കാനാവുന്ന വിധത്തിൽ പുതിയ പ്ലാനിെൻറ കോംബോ വേർഷൻ ബി.എസ്.എൻ.എൽ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അന്തമാൻ നികോബാർ ദ്വീപുകൾ, ജമ്മു-കശ്മീർ ഒഴിച്ച് മറ്റെല്ലാ സംസ്ഥാനങ്ങളിലും ഇൗ ഒാഫർ ലഭ്യമാകും.
ബി.എസ്.എൻ.എൽ 365 രൂപയുടെ ദീർഘകാല പ്ലാൻ ഇൗയടുത്താണ് അവതരിപ്പിച്ചത്. ഒരുവർഷത്തേക്ക് വാലിഡിറ്റി നൽകുന്ന ഇൗ ഒാഫർ 60 ദിവസത്തേക്കാണ് കാളിങ്-ഇൻർനെറ്റ് ഒാഫറുകൾ നൽകുന്നത്. ദിവസവും 2 ജിബി നെറ്റും 250 മിനിറ്റ് വോയ്സ് കോളുമാണ് ഇൗ പ്ലാനിലുള്ളത്.
