കോവിഡ് 19: ഉപയോക്താക്കൾക്ക് വമ്പൻ ഒാഫറുകളുമായി ബി.എസ്.എൻ.എല്ലും എയർടെലും
text_fieldsകോവിഡ് കാലത്ത് പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് വമ്പൻ ഒാഫറുകളുമായി ടെലികോം സേവനദാതാക്കളായ ബി.എസ്.എന്‍.എല്ലും എ യര്‍ടെല്ലും. സൗജന്യ ടോക് ടൈമും വാലിഡിറ്റിയിലെ വര്‍ധനവുമാണ് ഇരുവരും നല്‍കിയിരിക്കുന്നത്. ബി.എസ്.എന്‍.എല്ലി െൻറ സൗജന്യങ്ങള്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് പ്രഖ്യാപിച്ചത്. എയര്‍ടെല്‍ നേരത്തെ തന്നെ സൗജന്യം പ്രഖ്യാപിച്ചിരുന്നു.
ഏപ്രില്‍ 20 വരെ ബി.എസ്.എന്‍.എല്‍ ഉപയോക്താക്കളുടെ വാലിഡിറ്റി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ കാലാവധി കഴിഞ്ഞെന്നപേരില്‍ ആരുടേയും കണക്ഷന്‍ റദ്ദാക്കില്ലെന്ന് ബി.എസ്.എന്‍.എല്‍ അറിയിച്ചിട്ടുണ്ട്. കൂട്ടത്തില്‍ പത്ത് രൂപയുടെ സൗജന്യ സംസാരസമയവും അനുവദിച്ചിട്ടുണ്ട്.
സംസ്ഥാനങ്ങളിലെ ബി.എസ്.എന്‍.എല്‍ ഉന്നത ഉദ്യോഗസ്ഥരുമായി രവിശങ്കര്‍ പ്രസാദ് തിങ്കളാഴ്ച്ച ടെലി കോണ്‍ഫറന്‍സ് നടത്തിയിരുന്നു. ഈ യോഗത്തിലെടുത്ത തീരുമാനമാണ് കേന്ദ്രമന്ത്രി അറിയിച്ചത്. നേരത്തെ തന്നെ എയര്‍ടെല്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു.
ഏപ്രില്‍ 17വരെ തങ്ങളുടെ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് വാലിഡിറ്റി കൂട്ടി നല്‍കുമെന്നാണ് എയര്‍ടെല്‍ അറിയിച്ചിരുന്നത്. പത്ത് രൂപ സൗജന്യ സംസാരസമയവും കൂട്ടത്തില്‍ എയര്‍ടെല്‍ നല്‍കിയിരുന്നു. തങ്ങളുടെ നടപടി മൂന്ന് മാസം നീളുന്ന ലോക്ഡൗണ്‍ കാലത്ത് ജനങ്ങളുടെ ദുരിതംകുറക്കുമെന്നും ഭാരതി എയര്‍ടെല്‍ പ്രതീക്ഷ പങ്കുവെച്ചു.