ബ്ലൂ വെയിൽ മൊബൈൽ ഗെയിം: മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

16:59 PM
12/08/2017

 തിരുവനന്തപുരം:ബ്ലൂ വെയിൽ മൊബൈൽ ഗെയിം വ്യാപിക്കുന്നത് തടയാൻ  നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക്  കത്തയച്ചു. കുട്ടികളെ ലക്ഷ്യം വെച്ചുള്ള ഗെയിം ഇന്ത്യയിൽ പലയിടത്തും ജീവനുകൾ അപഹരിച്ചു കഴിഞ്ഞു എന്നാണ് മാധ്യമങ്ങളിൽ നിന്നു മനസ്സിലാക്കാൻ സാധിക്കുന്നത്. ഗെയിം നിരോധിച്ച് ഇൻറർനെറ്റിൽ  ലഭ്യമല്ലാതാക്കാൻ വിവിധ വകുപ്പുകൾ ചേർന്ന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

COMMENTS