ബ്ലൂവെയ്ൽ ഭീതിയിൽ സംസ്ഥാനം; ആത്മഹത്യകളിൽ ദുരൂഹത
text_fields
തലശ്ശേരി/കോഴിക്കോട്/തിരുവനന്തപുരം: സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ അടുത്തിടെ നടന്ന ആത്ഹത്യകൾ ബ്ലൂവെയ്ൽ ഗെയിമിെൻറ സ്വാധീനം മൂലമെന്ന് സംശയം. തലശ്ശേരിയിലും കോഴിക്കോട് മുക്കത്തും തിരുവനന്തപുരത്തും സംഭവിച്ച മരണങ്ങളാണ് കൊലയാളി ഗെയിമായ ബ്ലൂവെയ്ലിെൻറ സ്വാധീനം മൂലമാണെന്ന സംശയം ഉയർത്തിയിരിക്കുന്നത്. എന്നാൽ, ഇക്കാര്യം പൊലീസ് അന്തിമമായി സ്ഥിരീകരിച്ചിട്ടില്ല. തലശ്ശേരി കൊളശ്ശേരി കാവുംഭാഗം നാമത്ത് വീട്ടിൽ എൻ.വി. ഹരീന്ദ്രെൻറയും എം.കെ. ഷാഖിയുടെയും മകനായ സാവന്തിെൻറ (22) മരണത്തിൽ വീട്ടുകാർ ‘ബ്ലൂവെയ്ൽ’സംശയം ഉന്നയിച്ചു. രണ്ടുമാസം മുമ്പാണ് വിദ്യാർഥി മരിച്ചത്. ജഗന്നാഥ് ഐ.ടി.സി വിദ്യാർഥിയായ സാവന്തിനെ േമയ് 19നാണ് വീടിെൻറ മുകൾനിലയിലെ മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. ബ്ലൂവെയ്ൽ ഗെയിമുമായി ബന്ധപ്പെട്ട വാർത്തകൾ കണ്ടതോടെ സാവന്തിെൻറ ഫോണും കമ്പ്യൂട്ടറും പരിശോധിച്ചപ്പോൾ മുറിവേൽപിച്ച കൈകളുടെ ഫോട്ടോകൾ കണ്ടെത്തിയെന്ന് അമ്മ ഷാഖി പറഞ്ഞു. ചില ദിവസങ്ങളിൽ തലയിൽ തൊപ്പിയിട്ട് കൈകൊണ്ട് വാൾപയറ്റിെൻറയും മറ്റും മാതൃകയിൽ ചില ചേഷ്ടകൾ കാണിക്കുന്നത് അമ്മയും അമ്മൂമ്മയും കണ്ടിട്ടുണ്ട്. രാത്രിയിലാണ് മൊബൈലിലും കമ്പ്യൂട്ടറിലും സാവന്ത് കൂടുതൽ സമയം ചെലവഴിച്ചിരുന്നതെന്നും വീട്ടുകാർ പറഞ്ഞു.
കോഴിക്കോട് മുക്കം മാമ്പറ്റയിൽ കഴിഞ്ഞ തിങ്കളാഴ്ച അക്ഷയ് ഗണേഷ് എന്ന 17കാരനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിലും ബ്ലൂ വെയിൽ ഗെയിം വില്ലനായോ എന്ന അഭ്യൂഹമാണ് പരക്കുന്നത്. അക്ഷയ് രാത്രി മൂന്നുമണിവരെയൊക്കെ ഫോണിൽ കളിക്കുമായിരുന്നത്രേ. ആരുമായും പ്രത്യേകിച്ച് അടുത്തിടപഴകാത്ത സ്വഭാവക്കാരനായിരുന്നുവെന്നും പറയുന്നു. തിരുവനന്തപുരത്ത് രണ്ടാഴ്ച മുമ്പ് നടന്ന പതിനാറുകാരെൻറ ആത്മഹത്യക്ക് കാരണവും ‘ബ്ലൂവെയിൽ’ ഗെയിമാണെന്നാണ് സംശയിക്കുന്നത്. പേയാട് തച്ചോട്ടുകാവ് മൂവോട്ടുകോണം ശ്രീലക്ഷ്മി വിലാസത്തിൽ പ്രവാസിയായ രാമചന്ദ്രെൻറയും ടെക്േനാപാർക് ജീവനക്കാരി അനുവിെൻറയും മകൻ മനോജ്ചന്ദ്രനെയാണ് ജൂലൈ 26ന് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം, ആത്മഹത്യ ‘ബ്ലൂവെയിൽ’ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് െഎ.ജി മനോജ് എബ്രഹാം പറഞ്ഞു.
മനോജിെൻറ മൊബൈൽ ഫോൺ തുറന്നപ്പോഴാണ് സംശയകരമായ ചില ചിത്രങ്ങൾ കണ്ടെത്തിയത്. കൈയിൽ മുറിവ് വരുത്തിയവയായിരുന്നു അവയിൽ ചിലത്. പുഴയിൽ ആഴമുള്ള ഭാഗത്ത് ചാടുന്നത് മൊബൈൽ ഫോണിൽ പകർത്താൻ കൂട്ടുകാരോട് ആവശ്യപ്പെട്ടിരുന്നതും പിന്നീടാണ് അറിഞ്ഞത്. രാത്രി വൈകി ഉറക്കമൊഴിഞ്ഞിരുന്നതും ഗെയിമിെൻറ ഭാഗമായിരുന്നെന്നാണ് സംശയം. ഇതിനിടെ, ‘ബ്ലൂവെയിൽ’ മാതൃകയിലുള്ള കൊലയാളി ഗെയിമുകള് ആദ്യത്തെ സംഭവമല്ലെന്നും തെൻറ മകെൻറ ആത്മഹത്യക്ക് പിന്നിലും ഇത്തരമൊരു കൊലയാളി ഗെയിമാണെന്നും വെളിപ്പെടുത്തി ഒരു മാതാവുകൂടി രംഗത്തെത്തി. എഴുത്തുകാരിയും തിരുവനന്തപുരം സ്വദേശിനിയുമായ സരോജമാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.
‘ബ്ലൂവെയിൽ’ തടയാൻ സാധ്യമായതെല്ലാംചെയ്യും -മുഖ്യമന്ത്രി
കൊലയാളി ഗെയിം ‘ബ്ലൂവെയിൽ’ പ്രചരിക്കുന്നത് തടയാൻ സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സൈബർ സെല്ലും സൈബർ ഡോമും ശക്തമായ ഇടപെടൽ നടത്തുന്നുണ്ട്. സൈബർ ഇടങ്ങളിൽ ജാഗ്രതയും വിവേകവും സൃഷ്ടിക്കാൻ എല്ലാവരും മുൻകൈ എടുക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
സോഷ്യൽ മീഡിയകളിലൂടെ ഗെയിം ലഭ്യമാവുന്നത് തടയാൻ കേന്ദ്ര ഐ.ടി വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഗെയിം നിരോധിച്ച് ഇൻറർനെറ്റിൽ ലഭ്യമല്ലാതാക്കാൻ വിവിധവകുപ്പുകൾ ചേർന്ന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിനോട് അനുകൂലമായി കേന്ദ്രസർക്കാർ പ്രതികരിച്ചതിൽ സന്തോഷമുണ്ട്. വിപത്കരവും വിദ്രോഹപരവുമായ ഉള്ളടക്കമുള്ള സൈറ്റുകൾ റിപ്പോർട്ട് ചെയ്യാനുള്ള സന്നദ്ധത ഓരോരുത്തരും കാണിക്കണം. ഇവ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകൾ, ഹാഷ് ടാഗുകൾ, ലിങ്കുകൾ എന്നിവ ശ്രദ്ധയിൽവന്നാൽ ബന്ധപ്പെട്ട അധികൃതരെ അറിയിക്കാൻ ശ്രദ്ധവേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.