Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_right‘ഭീം’ ഭീമന്‍ ഹിറ്റ്

‘ഭീം’ ഭീമന്‍ ഹിറ്റ്

text_fields
bookmark_border
‘ഭീം’ ഭീമന്‍ ഹിറ്റ്
cancel
ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ വഴി പണമിടപാടിന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ‘ഭീം’ ആപ് സൂപ്പര്‍ ഹിറ്റ്. ഡിസംബര്‍ 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയ ഭീം രണ്ടുദിവസം കൊണ്ടുതന്നെ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ആന്‍ഡ്രോയ്ഡ് ആപ് ആയി. ഇന്ത്യയില്‍ ഗൂഗ്ള്‍ പ്ളേസ്റ്റോറില്‍ 4.1 റേറ്റിങ്ങുമായാണ് ഒന്നാമതായത്. ആധാര്‍ കാര്‍ഡ് അനുസരിച്ചുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഭീം, ഡിജിറ്റല്‍ പണമിടപാടിനെ കൂടുതല്‍ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുറത്തിറക്കിയത്. ഇന്‍റര്‍നെറ്റ് കണക്ഷനില്ലാതെയും പണം കൈകാര്യം ചെയ്യാം. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ഗൂഗ്ള്‍ പ്ളേസ്റ്റോറില്‍നിന്ന് ഭീം ആപ് ഡൗണ്‍ലോഡ് ചെയ്യാം. ആപ്പിള്‍ മൊബൈല്‍ ഓപറേറ്റിങ് സിസ്റ്റമായ ഐ.ഒ.എസില്‍ ആപ് ഉടന്‍ ലഭ്യമാവും. 
Show Full Article
TAGS:bhim app 
News Summary - BHIM App Tops Download Charts on Google Play India
Next Story