വില കുറഞ്ഞ പവർബീറ്റ്സുമായി ആപ്പിൾ
text_fieldsമുൻ മോഡലിനേക്കാൾ വില കുറച്ച് ആപ്പിൾ പവർബീറ്റ്സിെൻറ പുതിയ പതിപ്പ് പുറത്തിറങ്ങി. പവർബീറ്റ്സ് 4 ആണ് ബീറ ്റ്സ് ബൈ ഡ്രീ വെബ്സൈറ്റിലൂടെ ലോഞ്ച് ചെയ്തത്. മുൻ മോഡലുമായി താരതമ്യം ചെയ്യുേമ്പാൾ ഏകദേശം 50 ഡോളർ(3600) ര ൂപ കുറവാണ് പവർബീറ്റ്സ് 4ന്. 149.95 ഡോളർ(11,000) രൂപയാണ് പവർബീറ്റ്സ് 4െൻറ വില.
15 മണിക്കൂർ വരെ പ്ലേബാക്ക് ടൈം പവർബീറ്റ്സിലുണ്ടെന്നാണ് ആപ്പിളിെൻറ അവകാശവാദം. അഞ്ച് മിനിട്ട് ചാർജ് ചെയ്താൽ1 മണിക്കൂർ പ്രവർത്തിപ്പിക്കാൻ സാധിക്കും. ഓഡിയോ ഷെയറിങ് ടെക്നോളജിയാണ് പ്രധാന സവിശേഷതകളിലൊന്ന്. ഒരു ഐഫോണിൽ തന്നെ ഒന്നിലധികം പവർബീറ്റ്സോ എയർപോഡുകളോ കണക്ട് ചെയ്യാൻ ഇത് കൊണ്ട് സാധിക്കും. ആപ്പിളിെൻറ എച്ച് 1 ചിപ്പുമായാണ് പവർബീറ്റ്സ് 4 എത്തുന്നത്.
ബീറ്റ്സ് ബൈ ഡ്രൈ വെബ്സൈറ്റിൽ മാത്രമാണ് ഇപ്പോൾ പവർബീറ്റ്സ് ലഭ്യമായിട്ടുള്ളത്. വൈകാതെ തന്നെ വാൾമാർട്ട് ഉൾപ്പടെയുള്ള വെബ്സൈറ്റുകളിൽ പവർബീറ്റ്സ് ലഭിക്കുമെന്നാണ് പ്രതീക്ഷ.
