ഇന്ത്യൻ ടെക് ലോകത്ത് ചുവടുറപ്പിക്കാൻ ബജറ്റ് സ്മാർട്ട്ഫോണുമായി അസൂസ്. സെൻഫോൺ മാക്സ് എം വൺ, സെൻഫോൺ ലൈറ്റ് എൽ വൺ എന്നീ മോഡലുകളാണ് കമ്പനി പുറത്തിറക്കുന്നത്. ലെനോവയും കഴിഞ്ഞ ദിവസം ബജറ്റ് സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അസൂസും ബജറ്റ് സ്മാർട്ട്ഫോൺ വിപണിയിലേക്ക് ചുവടുവെക്കുന്നത്.
സിംഗിൾ റിയർ കാമറയുമായാണ് രണ്ട് ഫോണുകളും വിപണിയിലെത്തുന്നത്. സ്നാപ്ഡ്രാഗൺ 430 പ്രൊസസറാണ് കരുത്ത് പകരുന്നത്. മാക്സ് വകഭേദത്തിൽ 4000 എം.എ.എച്ച് ബാറ്ററിയും ലൈറ്റിൽ 3000 എം.എ.എച്ച് ബാറ്ററിയുമാണ് നൽകിയിരിക്കുന്നത്. ലൈറ്റിൽ ഫിംഗർപ്രിൻറ് സ്കാനർ ഇല്ല. പകരം ഫേസ്അൺലോക്ക് മാത്രമാണ് നൽകിയിരിക്കുന്നത്. എന്നാൽ, മാക്സിൽ ഫിംഗർപ്രിൻറ് സ്കാനർ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരട്ട സിം കാർഡുകൾ ഉപയോഗിക്കാൻ കഴിയുന്ന ഫോണുകളിൽ ഡെിക്കേറ്റഡ് കാർഡ് സ്ലോട്ടാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
അസൂസ് സെൻഫോൺ മാക്സ് എം1
720x1440 പിക്സൽ റെസലൂഷനിലുള്ള 5.45 ഇഞ്ച് ഡിസ്പ്ലേയാണ് ഫോണിന് നൽകിയിരിക്കുന്നത്. സ്നാപ്ഡ്രാഗൺ 430 ക്വാഡ്കോർ പ്രൊസസറാണ് കരുത്ത് പകരുന്നത്. 3 ജി.ബി റാമും 32 ജി.ബി സ്റ്റോറേജുമായിട്ടാവും മാക്സ് എം 1 വിപണിയിലെത്തുക. 13 മെഗാപിക്സലിെൻറ പിൻ കാമറ, എട്ട് മെഗാപിക്സലിെൻറ മുൻ കാമറയുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 8999 രൂപയാണ് ഫോണിെൻറ വില. എന്നാൽ, പ്രാരംഭ ഒാഫറായി 7,999 രൂപക്ക് ഫോൺ ലഭ്യമാക്കും.
സെൻഫോൺ ലൈറ്റ് എൽ വൺ
അസൂസ് സെൻഫോൺ ലൈറ്റ് എൽ വണ്ണിൽ അഞ്ച് മെഗാപിക്ലിസെൻറ കാമറയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതുകൂടാതെ 2 ജി.ബി റാമും 16 ജി.ബി റോമുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 3,000 എം.എ.എച്ച് ബാറ്ററിയും നൽകിയിട്ടുണ്ട്.