Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_right...

കൊലയാളിത്തിമിംഗലത്തിനു പിന്നിലെന്ത്​..?

text_fields
bookmark_border
കൊലയാളിത്തിമിംഗലത്തിനു പിന്നിലെന്ത്​..?
cancel

മാധ്യമങ്ങളിൽ ഇപ്പോൾ നീലത്തിമിംഗലം (ബ്ലൂ വെയ്​ൽ) നീന്തിത്തുടിക്കുകയാണ്​. വെറുമൊരു  തിമിംഗലമായല്ല, കൊലയാളി തിമിംഗലമായാണ്​ കക്ഷിയുടെ വിളയാട്ടം. ലോകത്തി​െല പല രാജ്യങ്ങളിലും ഇൻറർനെറ്റിലുടെ മരണം  വിതച്ച ബ്ലൂവെയ്​ൽ ഇന്ത്യയിലും കേരളത്തിലും കടന്നുവന്നിരിക്കുന്നുവെന്ന്​ മാധ്യമങ്ങൾ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു. കമ്പ്യൂട്ടർ തുറക്കുന്ന കുട്ടികളെ മരണത്തിലേക്ക്​ സ്വയം കയറി​പ്പോകുന്നവരെന്ന മട്ടിൽ ഭീതിയോടെ രക്ഷിതാക്കൾ നോക്കുന്ന അവസ്​ഥയിലായിട്ടുണ്ട്​. 

വാസ്​തവത്തിൽ എന്താണ്​ ബ്ലൂവെയ്​ൽ..? ഗെയിം എന്നാണ്​ പൊതുവേ ബ്ലൂവെയിലിനെക്കുറിച്ച്​ പ്രചരിക്കുന്നത്​. ഗെയിം എന്നതിനെക്കാൾ ‘ചലഞ്ച്​’ എന്ന നിലയിലാണ്​ ബ്ലൂവെയിൽ എന്ന പ്രോഗ്രാം മാർക്കറ്റിലേക്ക്​ വന്നത്​. റഷ്യൻ അധിഷ്​ഠിതമായ വീക്കേ എന്നറിയപ്പെടുന്ന സോഷ്യൽ മീഡിയ വെബ്​സൈറ്റ്​, ഫേസ്​ബുക്ക്​ പോലെ ആ രാജ്യത്ത്​ ഏറ്റവും പ്രചാരമുള്ള സോഷ്യൽ മീഡിയയാണത്​.

എന്നാൽ, റഷ്യൻ സാഹചര്യങ്ങളിൽ ശക്​തിപ്രാപിച്ച അധോലോകങ്ങളും മാഫിയക​ളും ഇൗ​  സോഷ്യൽ മീഡിയയിലും വളരെ സജീവമാണ്​. അധോലോക സ്വഭാവമുള്ള, സൈക്കേപാത്ത്​ (മനോരോഗി) എന്നു  തന്നെ പറയാവുന്ന ഒരാൾ അവതരിപ്പിച്ച സ്വയം പീഡനമേൽപ്പിക്കുന്ന തന്ത്രങ്ങൾ അടങ്ങിയ ഒരു ചാലഞ്ച്​ ഗെയിം സംവിധാനമാണ്​ ബ്ലൂവെയ്​ൽ എന്നറിയപ്പെടുന്ന പ്രോഗ്രാം.
ഗെയിംഎന്ന വാക്കിന്​ ശരിക്കും കമ്പ്യൂട്ടർ ഗെയിം എന്നർത്ഥമില്ല. സ്വാഭാവികമായി കളി എന്നു പറയുന്ന അർത്ഥമേ ഇവിടെ ഗെയിമിനുള്ളു. നമ്മുടെയൊരു ശീലം ഗെയിം എന്നു കേൾക്കു​േമ്പാൾ  അതിന്​ കമ്പ്യൂട്ടർ ഗെയിം എന്നങ്ങ്​ പേരു നൽകുന്നു എന്നതാണ്​. മെയിൽ എന്ന വാക്കിന്​ ഇ മെയിൽ എന്ന്​ നമ്മൾ തീരുമാനിക്കുന്നത​ുപോലെ ഗെയിം എന്നതിനെ കമ്പ്യൂട്ടർ ഗെയിം എന്നാക്കുന്നു. അതുകൊണ്ട്​ ബ്ലൂവെയ്​ൽ ഗെയിം എന്നു കേൾക്കു​േമ്പാൾ കമ്പ്യൂട്ടർ  ഗെയിം  എന്നു കരുതുന്നു. മാധ്യമങ്ങളിൽ പരക്കുന്ന വാർത്തയുടെ അടിസ്​ഥാനമില്ലാത്ത സംഗതി ഇതാണ്​.

ശരിക്കും ഇതൊരു ചലഞ്ച്​ സിസ്​റ്റമാണ്​. കുറച്ചുനാൾ മുമ്പ്​ നടൻ മമ്മൂട്ടി ഒരു ‘ട്രീ ചലഞ്ച്​’ തുടങ്ങിവെച്ചിരുന്നു. ഞാനൊരു മരം നടുന്നു. ബാക്കി പത്ത​ുപേരെ ചലഞ്ച്​ ചെയ്യുന്നു. ​മറ്റുള്ളവർ അതേറ്റെടുക്കുന്നു. അങ്ങനെ മരം നടൽ നാടെങ്ങും വ്യാപകമാക്കുന്നു.  െഎസ്​  ബക്കറ്റ്​ ചലഞ്ച്​ പോലെ  സോഷ്യൽ മീഡിയ മൊത്തത്തിൽ അടുത്തകാലത്ത്​ ഏറ്റെടുത്ത ചില ചലഞ്ചുകൾ ഒാർക്കുക.

blue whale

 

എന്നാൽ, ബ്ലൂവെയ്​ൽ ചലഞ്ചു ചെയ്യുന്നത്​ മാനസികമായി ഡിപ്രസ്​ഡ്​ ആയവരെ, വിഷാദ രോഗികളായവരെയാണ്​. ഇൗ ഗെയിമിലൂടെ കടന്നുപോക​ുന്നവരിൽ തങ്ങൾ  എന്തോ ആണെന്ന തോന്നൽ  ജനിപ്പിക്കുന്നു. വ്യാജമായ ഒരു  ആത്​മവിശ്വാസം  അവരിലേക്ക്​ പകരുന്നു. ഇത്തരം സൈക്കോപാത്​ ഗെയിമുകൾ നേരത്തെ തന്നെ പല രീതികളിൽ പ്രചരിച്ചിരുന്നവയാണ്​. ഇൻറർനെറ്റ്​  സാർവത്രികമായ​പ്പോൾ അത്​ കൂടുതൽ പ്രചാരത്തിലായി എന്നു മാത്രം. കുറച്ചു വർഷങ്ങളായി ഇൗ ഗെയിം നിലവിലുണ്ട്​. നമ്മുടെ നാട്ടിൽനിന്നടക്കം നിരവധിപേർ ഇതിനു പിന്നാലെ പോയിട്ടുമുണ്ടാകാം. നമുക്കെന്താണോ കൂടുതൽ താൽപര്യം അതാണല്ലോ നമ്മൾ നെറ്റിൽ കൂടുതൽ പരതുക. അതിന്​  ഇൻറർനെറ്റ്​ എന്ന സിസ്​റ്റത്തെ മൊത്തമായി കുറ്റം പറഞ്ഞിട്ടു കാര്യമില്ല. 
ഇൗ ഗെയിം  ഇന്ത്യയിലേക്കെത്തി എന്നോ കേരളത്തിൽ എത്തി എന്നോ പറയുന്നതിൽ വലിയ പ്രസക്​തിയില്ല. കാരണം, ഇൻറർനെറ്റ്​ ആഗോള വ്യാപകമായി കിടക്കുന്ന ഒരു ലോകമാണ്​. ഒരാൾ ഇൻറർനെറ്റിൽ കണക്​ട്​ ആണെങ്കിൽ ലോകത്തിൽ എവിടെനിന്നുമുള്ള വിവരങ്ങൾ അയാൾക്ക്​ ലഭ്യമാകും. 
ഇൗ ഗെയിമി​​െൻറ പ്രവർത്തനം വളരെ ലളിതമാണ്​. ഗെയിമി​​െൻറ ക്യുറേറ്റർ എന്നോ അഡ്​മിൻ എന്നോ സാ​േങ്കതികമായി ‘ഗ​ുരു’ എന്നോ വിളിക്കപ്പെടുന്ന റോൾ ഉള്ള ആളെ കണ്ടുപിടിക്കുന്നു. ഇതാണ്​  ഇൗ ഗെയിമി​​െൻറ അടിസ്​ഥാനം. അങ്ങനെ അഡ്​മിനെ കണ്ടുപിടിച്ചുകഴിഞ്ഞാൽ അവർ ചില ജോലികൾ ഏൽപ്പിക്കുന്നു. ജോലികൾ കൃത്യമായി ചെയ്യുകയും റിപ്പോർട്ട്​ ചെയ്യുകയും വേണം.

ഇൗ ഗെയിം കുറേ കളിച്ചുകഴിയു​േമ്പാൾ ക്യൂ​േററ്റർ അല്ലെങ്കിൽ ഗുരുവിനോട്​   ഒര​ു അടിമ മനോഭാവം ഉണ്ടാക്കിയെടുക്കുന്നതിൽ അവർ വിജയിക്കുന്നു. അതിന​ുവേണ്ടി അവരുടേതായ പല തന്ത്രങ്ങളും പയറ്റുന്നു. ശരിക്കും ഇതേക്കുറിച്ച്​ കൂടുതലും പ്രചരിക്കുന്നത്​ അഭ്യൂഹങ്ങളാണ്​. ഇൗ ഗെയിം കളിച്ച ഒരാൾ, അയാളുടെ അനുഭവക്കുറിപ്പ്​ എന്ന നിലയിൽ വെളിപ്പെടുത്താത്തിടത്തോളം നമുക്ക്​  ഇതേക്കുറിച്ച്​ വിശദമായ ധാരണ ലഭിക്കില്ല.

മെല്ലെ ചെറിയ ചെറിയ  കാര്യങ്ങളിലൂടെ ഗെയിം കളിച്ചു  മുന്നോട്ടുപോകുന്നവർ പിന്നീട്​ ഇത്​ ആസ്വദിച്ചുതുടങ്ങുന്നു. ആത്​മഹത്യ ചെയ്യാൻ പറയ​ുമോ, അങ്ങനെ പറഞ്ഞാൽ അത്​ ചെയ്യുമോ എന്നതൊക്കെ ആശ്രയിച്ചിരിക്കുന്നു. അപകടകരമാണെന്നു  കണ്ടുകഴിഞ്ഞാൽ പലരും പാതിവഴ​ിയിൽ ഉപേക്ഷിക്കുന്നുണ്ടാവും എന്നാണ്​ മനസ്സിലാവുന്നത്​.

bluewhale

പക്ഷേ, ഇങ്ങനെയൊരു ഗെയിം  കുട്ടികൾ കളിച്ചുതുടങ്ങുകയും അതി​​െൻറ ഒാ​േരാ ഘട്ടത്തിലൂടെ അവർ മുന്നോട്ടു പോവുകയും ചെയ്​തിട്ടും അത്​ തിരിച്ചറിയാൻ രക്ഷിതാക്കൾക്ക്​ കഴിയുന്നില്ല എന്ന പ്രശ്​നത്തെ അഭിമുഖീകരിച്ചേ മതിയാവൂ. അത്​ നമ്മുടെ സാമൂഹിക ^ ഗാർഹിക ബന്ധങ്ങളുമായി ഇഴചേർന്നു കിടക്കുന്നു. കുട്ടികളുമായി നല്ല രീതിയിൽ ആശയവിനിമയവും  നല്ല ബന്ധവും സൂക്ഷിക്കുന്നവർക്ക്​ ഇത്തരം ഗെയിമി​​െൻറ രണ്ടോ മൂന്നോ ഘട്ടത്തിൽ കുട്ടിയിലുണ്ടാകുന്ന മാറ്റം തിരിച്ചറിയാൻ കഴിയേണ്ടതാണ്​. അപകടം പിടിച്ച ഗെയിമിൽനിന്ന്​ അവരെ പിന്തിരിപ്പിക്കാ​േനാ മനശാസ്​ത്രജ്​ഞ​​െൻറ കൗൺസലിങിന്​ അവ​െ​ര വിധേയമാക്കാനോ അതിലൂടെയാവും.

വാസ്​തവത്തിൽ ഇതൊരു കമ്പ്യൂട്ടർ ​പ്രോ​​ഗ്രാമല്ല  എന്നാണ്​ ആദ്യം മനസ്സിലാക്കേണ്ടത്​. കമ്പ്യൂട്ടർ  പ്രോഗ്രാമ​ാണെന്ന്​ പലരും തെറ്റിദ്ധരിച്ചു എന്ന്​  മനസ്സിലാക്കി കഴിഞ്ഞപ്പോൾ ബിസിനസ്​ ബുദ്ധിയുള്ള കമ്പ്യൂട്ടർ പ്രോഗ്രാമർമാരും ഇൻറർനെറ്റിലെ  അധോലോക സംഘങ്ങളും അതൊരു അവസരമായെടുത്ത്​ അതേപേരിൽ കമ്പ്യൂട്ടർ ഗെയിമുകൾ  ഉണ്ടാക്കുക, സ്​ട്രാറ്റജി ഗെയിമ​ുണ്ടാക്കുക,  മൊബൈൽ ആപ്പുകളുടെ രൂപത്തിൽ  അയച്ചുകൊടുക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്തു. യഥാർഥ ഗെയിം  ഡിസൈനറുടെ ആശയവുമായി ഇതിന്​ ബന്ധമൊന്നുമില്ലെങ്കിലും സ്വാഭാവികമായി ഇതിനും പ്രചാരം കിട്ടി. ഇങ്ങനെയാണ്​ ഇതി​​െൻറ രണ്ടാം ഘട്ടം വികസിച്ചുവന്നത്​. ഏറ്റവും ആദ്യ ഘട്ടത്തിൽ ‘സ്​റ്റെപ്​ ബൈ സ്​റ്റെപ്​ ഗെയിം’ എന്ന നിലയിൽ തുടങ്ങിയത്​ കമ്പ്യൂട്ടർ ഗെയിമുകൾ ഉണ്ടെന്ന്​ മാധ്യമങ്ങൾ പറഞ്ഞുപരത്തിയപ്പോൾ കമ്പ്യൂട്ടർ ഗെയിമുകളായി മാറി. അത്​ മുതലെടുത്ത്​ കുട്ടികളെയും  മുതിർന്നവരെയും ചൂഷണം ചെയ്യാവുന്ന രീതിയിൽ മാഫിയ സംഘങ്ങൾ കടന്നുകയറുകയായിരുന്നു. ഇ​െതാരു  മുഖ്യധാര വിഷയമല്ലാത്തതിനാൽ അധികമാരും അറിഞ്ഞില്ലെന്നേയുള്ളു.

തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതാണ്​ ആദ്യം തടയേണ്ടത്​. അതേക്കുറിച്ച്​ എത്രത്തോളം ലേഖനങ്ങൾ വരുന്നു എന്നതല്ല പ്രശ്​നം. സോഫ്​റ്റ്​വെയറിലൂടെയല്ല ഇത്​ പ്രചരിക്കുന്നതെന്നും അത്​ ഇൻസ്​റ്റാൾ ചെയ്​തു നോക്കരുത്​ എന്നുമാണ്​ പറയേണ്ടത്​. ഇതി​​െൻറ പേരിൽ കണ്ണുംപൂട്ടിയുള്ള  നിരോധനമാണ്​ പലപ്പോഴും കൊണ്ടുവരാൻ ശ്രമിക്കുക. വിനോദത്തിനും വിജ്​ഞാനത്തിനുമായി ഇൻറർനെറ്റ്​ ഉപയോഗിക്കുന്ന കുട്ടികളുടെ മുന്നിൽ ഇൻറർനെറ്റി​​െൻറ വാതിലുകൾ അടയുകയാവും അതി​​െൻറ ഫലം. സ്​മാർട്ട്​ഡിവൈസുകൾ ഉപയോഗിക്കാതിരിക്കുന്നതിൽനിന്ന്​ ആറു വയസുകാരനെ നിയന്ത്രിക്കുന്നതുപോലെ എ​ള​ുപ്പമല്ല, 16കാരനെ തടയുന്നത്​. അത്​  നെഗറ്റീവായ ഫലമായിരിക്കും ഉണ്ടാക്കുക. അവർ വളരെ പോസിറ്റീവായി ഉപയോഗിച്ച​​ുകൊണ്ടിരുന്ന ഒരു മാധ്യമത്തെക്കൂടിയാണ്​ പെ​െട്ടന്ന്​  തടഞ്ഞുകളയുന്നത്​.

ഇൻറർനെറ്റിലെ ഇൗ ചാലഞ്ചുകളെ നമുക്കുതന്നെ ക്രിയാത്​മകമായി ഉപയോഗിക്കാവുന്നതാണ്​. അടുത്തി​െട ഒര​ു  സുഹൃത്ത്​ ഫേസ്​ബുക്കിൽ ഇതുമായി ബന്ധപ്പെട്ട ഒര​ു പോസ്​റ്റ്​ ഇടുകയുണ്ടായി. ഒരു മരം നടുകയും അതി​​െൻറ ചിത്രം എടുത്ത്​ സോഷ്യൽ മീഡിയയിൽ പോസ്​റ്റ്​ ചെയ്യുകയോ അച്ഛനോ 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicidemalayalam newsKiller gameBluewhaleTechnology News
News Summary - Article about Bluewhale game-Technology
Next Story