Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightആപ്പിൾ മാക്​ബുക്ക്​...

ആപ്പിൾ മാക്​ബുക്ക്​ എയറിൻെറ പുതിയ പതിപ്പ്​ ഇന്ത്യയിൽ

text_fields
bookmark_border
MACBOOK-AIR
cancel

മാക്​ബുക്ക്​ എയറിൻെറ പരിഷ്​കരിച്ച പതിപ്പ്​ ആപ്പിൾ ഇന്ത്യൻ വിപണിയിലിറക്കി. 92,900 രൂപയാണ്​ മാക്​ബുക്ക്​ എയറിൻെറ വില. ​പ്രീ-ഓർഡർ വൈകാതെ തന്നെ ആരംഭിക്കുമെന്നും ആപ്പിൾ അറിയിച്ചു. മാക്​ബുക്ക്​ മിനിയുടെ സ്​റ്റോറേജും ആപ്പിൾ വർധിപ്പിച്ചിട്ടുണ്ട്​. നിലവിൽ മിനിയുടെ 256 ജി.ബി വേരിയൻറ്​ 74,900 രൂപക്കും 512 ജി.ബി 105,900 രൂപക്കും ലഭിക്കും.

13 ഇഞ്ച്​ റെറ്റിന ഡിസ്​പ്ലേയാണ്​ മാക്ക്​ ബുക്ക്​ എയറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. ടച്ച്​ ഐഡിയും സുരക്ഷക്കായി നൽകിയിട്ടുണ്ട്​​. ഇൻറലിൻെറ 1.2 ജിഗാഹെഡ്​സ്​ ക്വാഡ്​കോർ ഐ 7 പ്രൊസസറാണ്​ ഉൾപ്പെടുത്തിയിരിക്കുന്നത്​. 3.8 ജിഗാഹെഡ്​സാണ്​ പ്രൊസസറിനെറ വേഗത. മുൻ പ്രൊസസറിനേക്കാൾ രണ്ടിരട്ടി വേഗത പുതിയതിനുണ്ട്​. ഗ്രാഫിക്​സ്​ വേഗത 80 ശതമാനം അധികമായിരിക്കും.

256 ജി.ബി സ്​റ്റോറേജാണ്​ മാക്​ബുക്ക്​ എയറിൻെറ അടിസ്ഥാന വകഭേദത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്​. രണ്ട്​ ടി.ബി എസ്​.എസ്​.ഡി കാർഡിനേയുംപിന്തുണക്കും. ടച്ച്​ ഐഡിക്കായി ടി 2 സെക്യൂരിറ്റി ചിപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്​. വേഗതയുള്ള വിവര കൈമാറ്റത്തിനായി തണ്ടർബോൾട്ട്​ 3 പോർട്ടുകളാണുള്ളത്​. 6കെ എക്​സ്​റ്റേണൽ ഡിസ്​പ്ലേയേയും മാക്​ബുക്ക്​ പിന്തുണക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:applemobilesmalyalam newsMacBook AirTechnology News
News Summary - Apple’s updated MacBook Air-Technology
Next Story