െഎഫോൺ x ഇന്ത്യയിൽ നിർമിക്കുന്നു; വില കുറയും
text_fieldsമുംബൈ: പ്രീമിയം െഎഫോൺ മോഡലുകളുടെ അസംബ്ലിങ് ഇന്ത്യയിൽ ആരംഭിക്കാൻ ഒരുങ്ങി ആപ്പിൾ. കമ്പനിക്കായി ഫോണുകൾ അസ ംബ്ലിങ് നടത്തുന്ന ഫോക്സോൺ വൈകാതെ ആപ്പിൾ ഫോണുകളുടെ നിർമാണം ഇന്ത്യയിൽ ആരംഭിക്കുമെന്നാണ് വിവരം.
െഎഫോൺ x പോലുള്ള കമ്പനിയുടെ പ്രീമിയം മോഡലുകൾ തന്നെ ആദ്യഘട്ടത്തിൽ ഫോക്സോൺ നിർമിക്കും. ഇന്ത്യയിൽ നിർമിക്കുന്നതോടെ െഎഫോൺ മോഡലുകളുടെ വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിലാണ് ഫോക്സോൺ ആപ്പിൾ ഫോണുകളുടെ അസംബ്ലിങ് നടത്തുക.
നിലവിൽ ചൈനീസ് നിർമാതാക്കളായ ഷവോമിക്കായി ഫോക്സോൺ ഫോണുകളുടെ അസംബ്ലിങ് നടത്തുന്നുണ്ട്. ആപ്പിൾ ഫോണുകളുടെ കൂടി നിർമാണം ആരംഭിക്കുന്നതോടെ 25,000 തൊഴിലുകൾ കൂടി പുതുതായി സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ആപ്പിളിനായി െഎഫോൺ എസ്.ഇ, 6 എസ് എന്നീ മോഡലുകളുടെ അസംബ്ലിങ് വിസ്ട്രൺ ഇന്ത്യയിൽ നടത്തുന്നുണ്ട്.
