ആശുപത്രിയിൽ പോവേണ്ട ഇ.സി.ജി  ഇനി ആപ്പിൾ വാച്ച്​ നോക്കും

23:17 PM
12/09/2018
apple-watch-series-23

സ്​മാർട്ട്​ ഡിവൈസുകളിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക്​ തുടക്കമിട്ട്​ ആപ്പിളി​​െൻറ വാച്ച്​ സീരിസ്​ 4 പുറത്തിറങ്ങി. ആരോഗ്യരംഗത്ത്​ വൻ മാറ്റങ്ങൾക്ക്  വാച്ച്​ തുടക്കമിടുമെന്നാണ്​​ കമ്പനിയുടെ പ്രതീക്ഷ. ഹൃദയം സംരക്ഷണത്തിനും വീഴ്​ചയുൾപ്പടെയുള്ള ഘട്ടങ്ങളിലും സംരക്ഷണം നൽകാൻ ശേഷിയുള്ളതാണ്​ പുതിയ വാച്ചെന്നാണ്​ കമ്പനിയുടെ അവകാശവാദം​.

ഇ.സി.ജി അറിയാനുള്ള ആപുമായാണ്​ ഇക്കുറി ആപ്പിൾ വാച്ച്​ സീരിസ്​ 4​​െൻറ വരവ്​. 30 സെക്കൻഡിനുള്ളിൽ പുതിയ ഡിവൈസിലുടെ ഇ.സി.ജി പരിശോധിക്കാൻ കഴിയുമെന്നാണ്​ ആപ്പിളി​​െൻറ അവകാശവാദം. ഇതിനൊപ്പം വീഴ്​ചകളെ തിരിച്ചറിഞ്ഞ്​ അടിയന്തര സന്ദേശം അയക്കാനുള്ള സംവിധാനവും ആപ്പിൾ വാച്ചിനൊപ്പം ഇണക്കി ചേർത്തിട്ടുണ്ട്​. വാച്ച്​ ഉപയോഗിക്കുന്നവർ അപകടത്തിൽപ്പെട്ടാൽ വീഴ്​ചയുടെ ആഘാതം തിരിച്ചറിഞ്ഞ്​ അഞ്ച്​ നമ്പറുകളിലേക്ക്​ സന്ദേശം അയക്കുന്ന സംവിധാനമാണ്​ വാച്ചിനൊപ്പം ആപ്പിൾ നൽകുന്നത്​.

പുതു സംവിധാനങ്ങളുമായെത്തുന്ന ആപ്പിൾ വാച്ച്​ സീരിസ്​ 4 സെപ്​തംബർ 21 മുതൽ വിപണിയിൽ ലഭ്യമാകും. 279 ഡോളറാണ്​ ആപ്പിൾ വാച്ച്​ 4 സീരിസി​​െൻറ പ്രാരംഭവില.

Loading...
COMMENTS