Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightതകർന്നടിഞ്ഞ്​ ആപ്പിൾ;...

തകർന്നടിഞ്ഞ്​ ആപ്പിൾ; മൈക്രോസോഫ്​റ്റ്​ ഒന്നാം സ്ഥാനത്തേക്ക്​

text_fields
bookmark_border
I-PHONE-XR
cancel

ഒന്നുമില്ലായ്​മയിൽ നിന്നാണ്​ സ്​റ്റീവ്​ ജോബ്​സ്​ ആപ്പിളെന്ന സാമ്രാജ്യം സൃഷ്​ടിച്ചത്​. ടെക്​ ലോകത്ത്​ ആപ്പിളി​​​െൻറ അപ്രമാദിത്വത്തെ വെല്ലുവിളിക്കാൻ മറ്റാർക്കും തന്നെ സാധിച്ചിട്ടില്ല. ഗൂഗിളിൽ തുടങ്ങി മൈക്രോസോഫ്​റ്റ്​ വരെ നിരവധി ടെക്​ കമ്പനികൾ വിപണിയിൽ ആധിപത്യം സ്ഥാപിച്ചെങ്കിലും ആപ്പിളിനെ മറികടക്കാൻ സാധിച്ചിരുന്നില്ല.

എന്നാൽ, വിപണിയിൽ ആപ്പിളിന്​ ഇപ്പോൾ അത്ര നല്ല സമയമല്ല. കഴിഞ്ഞ ദിവസം അമേരിക്കൻ ഒാഹരി വിപണി വിഹിതത്തിൽ ആപ്പിൾ മൈക്രോസോഫ്​റ്റിനും താഴെ പോയി. മൈക്രോസോഫ്​റ്റി​​​െൻറ ഒാഹരികൾ 0.6 ശതമാനം ഉയർന്ന്​ വിപണി മൂല്യം 828.1 ​ബില്യൺ ഡോളറിലെത്തി. ആപ്പിളുമായി താരത്മ്യം 1 ബില്യൺ ഡോളറി​​​െൻറ വർധനയാണ്​ മൈക്രോസോഫ്​റ്റിന്​ ഉണ്ടായത്​. ഇതാദ്യമായാണ്​ ആപ്പിളിന്​ വിപണിമൂല്യത്തിൽ ഒന്നാം സ്ഥാനം നഷ്​ടമായത്​.

പുതുതായി പുറത്തിറക്കിയ ​െഎഫോൺ മോഡലുകൾക്ക്​ സ്വീകാര്യത കുറഞ്ഞതാണ്​ ആപ്പിളി​​​െൻറ തിരിച്ചടിക്കുള്ള പ്രധാന കാരണം. ​െഎഫോൺ XR, ​​െഎഫോൺ xs, ​െഎഫോൺ XS മാകസ്​ തുടങ്ങിയ മോഡലുകൾക്കൊന്നും വിപണിയിൽ പ്രതീക്ഷിച്ച ചലനമുണ്ടാക്കാനായില്ല. ഇതിന്​ പുറമേ ​െഎഫോൺ മോഡലുകൾക്ക്​ അധിക നികുതി ഏർപ്പെടുത്തുന്നത്​ പരിഗണിക്കുകയാണെന്ന യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​​​െൻറ പ്രഖ്യാപനവും ആപ്പിളിന്​ തിരിച്ചടിയായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:appleiphoneTim cookmobilesmalayalam newsTechnology News
News Summary - Apple Warned iPhones Have A Serious Problem-Technology
Next Story