കാലിഫോർണിയ: സ്വവർഗ ലൈംഗികതയെ പാപമായി ചിത്രീകരിക്കുന്ന മതസംഘടനയുടെ ആപ് ആപ്പിൾ നീക്കം ചെയ്തു. ഫോർച്യൂണാ ണ് റിപ്പോർട്ട് പുറത്ത് വിട്ടത്. ടെക്സാസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മതസംഘടനയുടെ ആപിലാണ് സ്വവർഗ ലൈംഗികതയെ പാപമായും അസുഖമായും ചിത്രീകരിച്ചിരുന്നത്.
എൽ.ജി.ബി.ടി.ക്യു കമ്യൂണിറ്റി പ്രാർഥനകളിലുടെ സാധാരണ ജീവിതത്തിലേക്ക് തിരികെ വരണമെന്നാണ് ആപിലുടെ സംഘടന ആഹ്വാനം ചെയ്തത്. കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തത്തിെൻറ ഭാഗമായി ഇൗ ആപ് പിൻവലിച്ച ആപ്പിളിനോട് നന്ദിയറിക്കുന്നതായി എൽ.ജി.ബി.ടി.ക്യു കമ്യൂണിറ്റിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സന്നദ്ധസംഘടന പ്രതിനിധി അറിയിച്ചു.
അതേ സമയം ആപ് പിൻവലിക്കുന്നതിനെ കുറിച്ച് നേരത്തെ ആപ്പിൾ മുന്നറിയിപ്പ് നൽകിയില്ലെന്നും സന്നദ്ധത സംഘടന പ്രതിനിധികൾ വ്യക്തമാക്കി. എന്നാൽ, ഇക്കാര്യത്തിൽ പ്രതികരണം നടത്താൻ ആപ്പിൾ തയാറായിട്ടില്ല.