െഎഫോൺ x വിപണിയിലെത്തിയതിെൻറ പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത് ഫോണിനെ സംബന്ധിച്ച ഒരു വീഡിയോയാണ്. ചൈനീസ് ടെക്കികൾ െഎഫോൺ xനെ പോസ്റ്റ്മോർട്ടം നടത്തുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. വീഡിയോയിൽ ഫോണിനെ സംബന്ധിക്കുന്ന ഒരു രഹസ്യവും ഇവർ പുറത്ത് വിടുന്നുണ്ട്. മറ്റ് ഫോണുകളിൽ നിന്ന് വ്യത്യസ്തമായി രണ്ട് ബാറ്ററികളാണ് െഎഫോൺ xൽ ഉപയോഗിച്ചിരിക്കുന്നത്.
15 മിനിട്ട് ദൈർഘ്യമുള്ള വീഡിയോയിൽ െഎഫോണിലെ ഒാരോ ഭാഗവും വേർപ്പെടുത്തി എടുക്കുന്നുണ്ട്. ഇരട്ടകാമറകൾ, ഇമേജ് സെൻസെർ എന്നിവയെല്ലാം ഇത്തരത്തിൽ പരിശോധിക്കുന്നുണ്ട്. L ആകൃതിയിൽ ക്രമീകരിച്ചിരിക്കുന്ന ഇരട്ട ബാറ്ററികളും വീഡിയോയിൽ വ്യക്തമായി കാണാം.