മൂന്ന് കാമറകളുമായി െഎഫോൺ പുറത്തിറങ്ങും
text_fields2019ൽ മൂന്ന് െഎഫോൺ മോഡലുകൾ ആപ്പിൾ പുറത്തിറക്കുമെന്ന് റിപ്പോർട്ടുകൾ. െഎഫോൺ XR, െഎഫോൺ XS, െഎഫോൺ XS മാക് സ് എന്നിവയുടെ പിൻഗാമികളായിട്ടാവും പുതിയ മോഡലുകൾ എത്തുക. ഇതിൽ െഎഫോൺ XRെൻറ പിൻഗാമിയായെത്തുന്ന മോഡലിൽ മൂന്ന് കാമറകൾ ഉണ്ടാവുമെന്നാണ് സൂചന. ചൈനയിലുൾപ്പടെ പല വിപണികളിലും വിൽപന കുറഞ്ഞേതാടെയാണ് കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തി െഎഫോൺ മോഡലുകൾ പുറത്തിറക്കാൻ ആപ്പിൾ നിർബന്ധിതരായത്.
െഎഫോൺ XRെൻറ പുതുതലമുറ മോഡലിൽ എൽ.സി.ഡി ഡിസ്പ്ലേയും മറ്റ് രണ്ട് മോഡലുകളിൽ ഒ.എൽ.ഇ.ഡി ഡിസ്പ്ലേയുമായിരിക്കും ആപ്പിൾ ഉൾപ്പെടുത്തുക. 2020ഒാടെ പൂർണ്ണമായും ഒ.എൽ.ഇ.ഡി ഡിസ്പ്ലേയിലേക്ക് മാറാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അതേസമയം, ഇക്കാര്യത്തിൽ പ്രതികരിക്കാൻ ഇപ്പോൾ ആപ്പിൾ തയാറായിട്ടില്ല.
കഴിഞ്ഞ വർഷവും മൂന്ന് െഎഫോൺ മോഡലുകളാണ് കമ്പനി പുറത്തിറക്കിയത്. വലിയ വില മൂലം മൂന്ന് മോഡലുകൾക്കും വിപണിയിൽ കാര്യമായ ചലനമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് 2019ലെ െഎഫോൺ മോഡലുകളെ കുറിച്ചുള്ള വാർത്തകൾ പുറത്ത് വരുന്നത്.
