ആപ്പിൾ ഇരട്ട സിമ്മുള്ള െഎഫോൺ പുറത്തിറക്കുന്നു
text_fieldsകാലിഫോർണിയ: ഗാലക്സി എസ് 9നുമായി സാംസങ് കളം നിറഞ്ഞതോടെ കമ്പനിയെ വെല്ലാനുള്ള തന്ത്രങ്ങളുമായി ആപ്പിൾ രംഗത്തെത്തുന്നു. 2018ൽ പുതിയ കിടിലൻ മോഡലുകൾ പുറത്തിറക്കി വിപണി പിടിക്കാനാണ് ആപ്പിളിെൻറ നീക്കം. ഇതുവരെ കൈവെക്കാത്ത ഫാബ്ലറ്റിലും ഇക്കുറി സാന്നിധ്യമറിയിക്കാൻ തെന്നയാണ് ടിം കുക്കും കൂട്ടരും ലക്ഷ്യമിടുന്നത്. ഇതോടൊപ്പം ഇരട്ട സിം കാർഡുള്ള െഎഫോണും ആപ്പിൾ പുറത്തിറക്കും. ഇന്ത്യയുൾപ്പടെയുള്ള വിപണികളെ ലക്ഷ്യംവെച്ച് വിലകുറഞ്ഞ െഎഫോൺ മോഡലും പ്രതീക്ഷിക്കാം.
DD3 എന്ന കോഡ് നാമത്തിലാണ് ആപ്പിൾ ഫാബ്ലറ്റിനെ വികസിപ്പിക്കുന്നത്. 6.99 ഇഞ്ചിെൻറ ഒ.എൽ.ഇ.ഡി ഡിസ്പ്ലേയായിരിക്കും ഫോണിനുണ്ടാവുക. െഎഫോൺ എക്സിൽ ഉപേയാഗിച്ച ഫേസ് െഎ.ഡി ഉൾപ്പടെയുള്ള സംവിധാനങ്ങൾ പുതിയ ഫോണിലുമുണ്ടാവും. A12 പ്രൊസസർ തന്നെയാവും ഫാബ്ലറ്റിനും കരുത്ത് പകരുക. സ്റ്റൈയിൻസ് സ്റ്റീലിലാണ് ഫോൺ നിർമിക്കുക.
ഇതിനൊപ്പം ഇരട്ട സിമ്മുള്ള ഒരു മോഡൽ കൂടി ആപ്പിൾ പുറത്തിറക്കും. ഏഷ്യ, യൂറോപ്പ് വിപണികളെ ലക്ഷ്യമിട്ടാണ് ഇരട്ട സിം മോഡൽ. സിം മാറ്റാതെ തന്നെ വിവിധ നെറ്റ്വർക്കുമായി ബന്ധിപ്പിക്കാൻ സഹായിക്കുന്ന ഇ-സിം ടെക്നോളജി ആപ്പിൾ ഉപയോഗിക്കാനുള്ള സാധ്യതയുമുണ്ട്. ഇതിനൊപ്പം വില കുറഞ്ഞ മോഡൽ ആപ്പിൾ പുറത്തിറക്കുമെന്നും സൂചനയുണ്ട്. ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളെ ലക്ഷ്യം വെച്ചാവും ബജറ്റ് ഫോൺ ആപ്പിൾ പുറത്തിറക്കുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
