Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സിരി വഴി ഇനി മറ്റ് മെസേജ് ആപുകളും തെരഞ്ഞെടുക്കാം
text_fieldsbookmark_border
ഐഫോണിൽ മെസേജ് അയക്കുന്നതിൽ മാറ്റവുമായി ആപ്പിളിൻെറ വിർച്വുൽ അസിസ്റ്റൻസ് സംവിധാനം സിരി. നേരത്തെ സിരി ഉപയോഗിച്ച് മെസേജ് അയക്കാൻ ശ്രമിച്ചാൽ ആപ്പിളിൻെറ ആപുകളിലൂടെ മാത്രമേ ഇത് സാധ്യമാവുമായിരുന്നുള്ളു. എന്നാൽ, ഇനി മുതൽ ഉപയോക്താവ് കൂടുതലായി ഉപയോഗിക്കുന്ന ആപ്പാവും സിരി മെസേജ് അയക്കുന്നതിനായി തെരഞ്ഞെടുക്കുക.
ഉദാഹരണമായി വാട്സ് ആപിലാണ് ഐഫോൺ ഉപയോക്താവ് കൂടുതലായി മെസേജ് അയക്കുന്നതെങ്കിൽ സിരി മെസേജ് അയക്കാനുള്ള നിർദേശം കിട്ടിയാൽ അത് തന്നെ തെരഞ്ഞെടുക്കും. മുമ്പ് ആപ്പിളിൻെറ ഒഫീഷ്യൽ മെസേജിങ് ആപാണ് സിരി മെസേജ് അയക്കാനുള്ള നിർദേശം ലഭിച്ചാൽ തെരഞ്ഞെടുത്തിരുന്നത്.
ഐ.ഒ.എസിൻെറ അടുത്ത അപ്ഡേറ്റിൽ പുതിയ സംവിധാനം നിലവിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ തേർഡ് പാർട്ടി മെസേജിങ് ആപ്പുകൾക്ക് ഐഫോണിൽ കൂടുതൽ പ്രാധാന്യം ലഭിക്കും.
Next Story
