Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_right​െഎഫോൺ 3ജി.എസ്​...

​െഎഫോൺ 3ജി.എസ്​ വീണ്ടും വിപണിയിലെത്തുന്നു

text_fields
bookmark_border
iphone-3gs
cancel

ഒമ്പത്​ വർഷങ്ങൾക്ക്​ മുമ്പ്​ ആപ്പിൾ പുറത്തിറക്കിയ ​െഎഫോൺ 3ജി.എസ്​ വീണ്ടും വിപണിയിലെത്തുന്നു. ദക്ഷിണ​കൊറിയൻ വിപണിയിലാണ്​ ​െഎഫോൺ 3ജി.എസ്​ വീണ്ടും​ എത്തുന്നത്​. ദക്ഷിണകൊറിയൻ ടെലികോം ഒാപ്പറേറ്ററായ ​എസ്​.കെ ടെലിലിങ്കാണ്​ ​െഎഫോണി​​​െൻറ പഴയ മോഡൽ വീണ്ടും വിപണിയിലേക്ക്​ എത്തിക്കുന്നത്​.

2009ൽ വിപണിയിലെത്തിയ ​െഎഫോൺ 3ജി.എസി​​​െൻറ 8 ജി.ബി മോഡലിന്​ ഏകദേശം 99 ഡോളറായിരുന്നു വില. നിലവിൽ ഏകദേശം 41 ഡോളറിന്​ ​ഫോൺവിപണിയിലെത്തിക്കുമെന്നാണ്​ എസ്​.കെ ടെലിലിങ്ക്​ അറിയിച്ചിരിക്കുന്നത്​.  എന്നാൽ, നിലവിൽ ​െഎ.ഒ.എസിലുള്ള പല ആപുകളും 3ജി.എസിൽ പ്രവർത്തിക്കില്ല. ചില പ്രശ്​നങ്ങൾക്കും സാധ്യതയുണ്ടെന്നാണ്​ ടെക്​ വിദഗ്​ധർ നൽകുന്ന മുന്നറിയിപ്പ്​. അതുപോലെ വലിപ്പം കൂടിയ സിമ്മുകളാണ്​ 3 ജി.എസിൽ​ ഉപയോഗിക്കേണ്ടത്​.

2009 ജൂണിലാണ്​ 3 ജി.എസ്​ ആദ്യം വിപണിയിലെത്തിയത്​​. കട്ട്​, കോപ്പി, പേസ്​റ്റ്​ സംവിധാനം ആദ്യമായി അവതരിപ്പിച്ചത്​ ഇൗ ഫോണിലായിരുന്നു. 3 മെഗാപിക്​സലി​​​െൻറ ഒാ​േട്ടാ ഫോക്കസ്​ കാമറയാണ്​ ​െഎഫോൺ 3 ജി.എസിൽ ഉണ്ടായിരുന്നത്​. ഫൈൻഡ്​ മൈ ഫോൺ പോലുളള സംവിധാനങ്ങളും 3 ജി.എസിൽ ആപ്പിൾ അവതരിപ്പിച്ചിരുന്നു.  3 ജി.എസി​​​െൻറ ഉയർന്ന വകഭേദത്തിന്​ 299 ഡോളറായിരുന്നു വില.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:applei phonemalayalam news3GSTechnology News
News Summary - Apple iPhone 3GS is back on sale in South Korea
Next Story