Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightെഎഫോണിനും...

െഎഫോണിനും മാക്​ബുക്കിനും തകരാർ​; സൗജന്യമായി ​ശരിയാക്കുമെന്ന്​ ആപ്പിൾ

text_fields
bookmark_border
APPLE-IPHONE-X
cancel

​ലോകപ്രശസ്​ത ടെക്​ കമ്പനിയായ ആപ്പിളി​​െൻറ ഉൽപന്നങ്ങളിൽ സാ​േങ്കതിക തകരാർ. ​െഎഫോൺ എക്​സിലും മാക്​ബുക്ക്​ പ്രോയിലുമാണ്​ സാ​േങ്കതിക തകരാർ കണ്ടെത്തിയത്​. ആപ്പിൾ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു. സൗജന്യമായി തകരാർ പരിഹരിച്ചു നൽകുമെന്നും ആപ്പിൾ അറിയിച്ചിട്ടുണ്ട്​.

​െഎഫോണിലെ ടച്ചിലാണ്​ പ്രശ്​നങ്ങൾ കണ്ടെത്തിയത്​. തകരാർ സൗജന്യമായി പരിഹരിച്ച്​ നൽകുമെന്ന്​ ആപ്പിൾ വ്യക്​തമാക്കി. ​െഎഫോൺ xs, ​െഎഫോൺ XR തുടങ്ങിയ മോഡലുകളിൽ പ്രശ്​നങ്ങൾ കണ്ടെത്തിയിട്ടില്ല. ടച്ച്​ ചെയ്യു​േമ്പാൾ ഫോൺ കൃത്യമായി പ്രതികരിക്കുന്നില്ലെന്നാണ്​ പ്രധാന പരാതി.

മാക്​ബുക്ക്​ പ്രോയുടെ സ്​റ്റോറേജിനാണ ്​ പ്രശ്​നം. സ്​റ്റോറേജ്​ ഡ്രൈവിലെ തകരാർ മൂലം ഡാറ്റ നഷ്​ടമാകുന്നതാണ്​ പ്രോയിലെ പ്രധാന പ്രശ്​നം. 128 ജി.ബി, 256 ജി.ബി സ്​റ്റോറേജുള്ള മോഡലുകളിലാണ്​ പ്രശ്​നം കണ്ടെത്തിയിരിക്കുന്നത്​. 2017 ജൂൺ മുതൽ 2018 ജൂൺ വരെ വിറ്റഴിച്ച മാക്​ബുക്ക്​ പ്രോയിലാണ്​ പ്രശ്​നങ്ങൾ ഉള്ളത്​​. നേരത്തെ ബാറ്ററികളും കീബോർഡുകളും ഇത്തരത്തിൽ മാറ്റിനൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:appleiPhone Xmalayala newsMacbook proTechnology News
News Summary - Apple Finds Quality Problems in Some iPhone X And MacBook Models-Technology
Next Story