ന്യൂയോർക്ക്: പാരീസ് ഉടമ്പടിയിൽ നിന്നുള്ള ഡോണാൾഡ് ട്രംപിെൻറ പിൻമാറ്റത്തിനെതിരെ ജീവനക്കാർക്ക് ഇ^മെയിൽ അയച്ച് ആപ്പിൾ സി.ഇ.ഒ ടിം കുക്ക്. പാരീസ് ഉടമ്പടിയിൽ നിന്ന് ട്രംപ് പിൻമാറിയത് നിരാശയുണ്ടാക്കിയെന്നായിരുന്നു ടിം കുക്കിെൻറ ആദ്യ പ്രതികരണം. പാരീസ് ഉടമ്പടിയിൽ നിന്ന് പിൻമാറരുതെന്ന് താൻ ട്രംപിനോട് അഭ്യർഥിച്ചിരുന്നു. എന്നാൽ അദ്ദേഹം അതിന് തയാറായിരുന്നില്ലെന്നും കുക്ക് ജീവനക്കാർക്ക് അയച്ച ഇ^മെയിലിൽ വ്യക്തമാക്കുന്നു.
കാലവസ്ഥ വ്യതിയാനം ഒരു യാഥാർഥ്യമാണ്. എന്നാൽ അമേരിക്ക പാരീസ് ഉടമ്പടിയിൽ നിന്ന് പിൻമാറിയത് ആപ്പിളിെൻറ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് അത് ഒരു പ്രശ്നവും സൃഷ്ടിക്കില്ല. കാരണം പൂർണമായും പുനരുപയോഗിക്കാൻ കഴിയുന്ന ടെക്നോളജിയാണ് ആപ്പിൾ ഉപയോഗിക്കുന്നതെന്നും ടിം കുക്ക് ഇ-^മെയിലിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മെക്രോസോഫ്റ്റ്്്്്, ഗൂഗിൾ, ടെസ്ല, െഎ.ബി.എം ഉൾപ്പടെയുള്ള അമേരിക്കയിലെ വൻ കമ്പനികളും ട്രംപിെൻറ തീരുമാനത്തെ സാമൂഹിക മാധ്യമങ്ങളിലൂടെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. അധികാരത്തിലെത്തിയതിന് ശേഷം അമേരിക്കൻ പ്രസിഡൻറും രാജ്യത്തെ കോർപ്പറേറ്റ് കമ്പനികളും തമ്മിലുള്ള ബന്ധം അത്ര സുഗമമല്ല. പാരീസ് ഉടമ്പടി സംബന്ധിച്ച പ്രതികരണങ്ങളും തെളിയിക്കുന്നത് കോർപ്പറേറ്റുകളുമായുള്ള ട്രംപിെൻറ ബന്ധം അത്ര നല്ലതല്ല എന്നു തന്നെയാണ്.