Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightക്രെഡിറ്റ്​ കാർഡുകളിൽ...

ക്രെഡിറ്റ്​ കാർഡുകളിൽ പുതു തരംഗമാവുമോ ആപ്പിൾ കാർഡ്​

text_fields
bookmark_border
APPLE-CARD-23
cancel

ന്യൂയോർക്ക്​: മൊബൈൽ ഫോണുകളുടെ വിപണിക്കുമപ്പുറം കൂടുതൽ മേഖലകളിലേക്ക്​ കടന്നു കയറാനുള്ള ഒരുക്കത്തിലാണ്​ ടെക്​ ഭീമനായ ആപ്പിൾ. ഇതിൻെറ ഭാഗമായി പേയ്​മ​െൻറ്​ ഉൾപ്പടെയുള്ള സംവിധാനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാന ാണ്​ ആപ്പിൾ ശ്രമിക്കുന്നത്​. ഇതിലേക്കുള്ള ആദ്യ ചുവടുവെപ്പാണ്​ ആപ്പിൾ കാർഡ്​ എന്ന ക്രെഡിറ്റ്​ കാർഡ്​ സേവനം.

മാസ്​റ്റർകാർഡ്​, ഗോൾമാൻ സാച്ചസ്​ തുടങ്ങിയ കമ്പനികളുമായി സഹകരിച്ചാണ്​ ക്രെഡിറ്റ്​ കാർഡ്​ ആപ്പിൾ അവതരിപ്പിക്കുന്നത്​. ഐഫോണിലെ വാലറ്റ്​ ആപ്പിലായിരിക്കും കാർഡ്​ ഉണ്ടാവുക. ആപ്പില്ലാതെ ഉപയോഗിക്കുന്നതിനായി ആവശ്യമെങ്കിൽ കാർഡുകളും നൽകും. ഇടപാടുകൾക്കായി പ്രത്യേക വാർഷിക നിരക്ക്​ ഇൗടാക്കില്ല.

ഇടപാടുകൾക്കനുസരിച്ച്​ കാഷ്​ബാക്ക്​ നൽകുന്നുണ്ട്​. ഡെയിലി കാഷ്​ എന്നാണ്​ ഇതിന്​ ഇതിനിട്ടിരിക്കുന്ന പേര്​. 3000 ഡോളർ മൂല്യമുള്ള ഇടപാട്​ ആപ്പിൾ ​കാർഡിലുടെ നടത്തിയാൽ 90 ഡോളർ കാഷ്​ബാക്കായി ലഭിക്കും. ഇങ്ങനെ ഓരോ വ്യക്​തികളുടെ ക്രെഡിറ്റ്​ പരിധിക്കനുസരിച്ച്​ കാഷ്​ബാക്ക്​ നൽകും.

നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകളനുസരിച്ച്​ ആപ്പിളി​ൻെറ ക്രെഡിറ്റ്​ കാർഡ്​ എല്ലാ ഉപയോക്​താക്കൾക്കും ലഭിക്കില്ല. കാർഡ്​ ലഭിക്കുന്നതിന്​ ചില മാനദണ്ഡങ്ങൾ ഉണ്ടെന്നാണ്​ ആപ്പിൾ വ്യക്​തമാക്കിയിരിക്കുന്നത്​. എന്നാൽ, കാർഡ്​ ലഭിക്കുന്നതിന്​ വേണ്ട മാനദണ്ഡങ്ങളെ കുറിച്ച്​ സൂചനകളൊന്നും നൽകിയിട്ടില്ല.

അതേസമയം, ക്രെഡിറ്റ്​ കാർഡ്​ ഉപയോഗിച്ച്​ ഇടപാടുകൾ നടത്തിയതിന്​ ശേഷം കൃത്യമായി പണം തിരിച്ചടച്ചില്ലെങ്കിൽ വൻ തുക പലിശയായി ഈടാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:credit cardmobilesmalayalam newsApple cardTechnology News
News Summary - Apple Card's fine print-Technology
Next Story