Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightആപ്പിൾ, ആമസോൺ...

ആപ്പിൾ, ആമസോൺ സെർവറുകളിൽ ചൈനീസ്​ ചാര ചിപ്പുകൾ: ആരോപണം നിഷേധിച്ച്​ കമ്പനികൾ

text_fields
bookmark_border
apple amazon Reuters-technology news
cancel

വാഷിങ്​ടൺ: ആപ്പിൾ, ആമസോൺ തുടങ്ങിയ ആഗോളപ്രശസ്തമായ കമ്പനികളുടെ കമ്പ്യൂട്ടർ സെർവറുകളിൽ രഹസ്യ മൈക്രോചിപ്പുകൾ ഘടിപ്പിച്ച്​ ചൈനീസ് സൈന്യം വിവരങ്ങൾ ചോർത്തുന്നുവെന്ന് റിപ്പോർട്ട്. യു.എസ്. മാധ്യമമായ ബ്ലൂംബെർഗ്​ ബിസിനസ്​ വീക്കാണ്​ ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.

ആപ്പിൾ, ആമസോൺ കമ്പനികൾ ചൈനയിൽ നിന്നാണ് തങ്ങളുടെ കമ്പ്യൂട്ടർ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നത്. ഇത്തരത്തിൽ കയറ്റിയയക്കുന്ന സെർവറുകളുടെ മദർബോർഡിൽ ചെറുചിപ്പുകൾ ചൈന ഘടിപ്പിച്ചിരുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ടിൽ പറയുന്നു. യു.എസ്​ സർക്കാർ ഉദ്യോഗസ്ഥർ, പ്രതിരോധ വകുപ്പി​​​​െൻറ ഡാറ്റ സ​​​െൻറർ, വ്യോമസേനയുടെ പോർകപ്പലുകൾ, ചാര സംഘടനയായ സി.​െഎ.എയുടെ ഡ്രോൺ ഒാപറേഷൻ തുടങ്ങിയവയിൽ ആപ്പിൾ കംമ്പ്യൂട്ടറുകളാണ്​ ഉപയോഗപ്പെടുത്തുന്നത്​.

ചൈനീസ് സൈന്യമായ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ, കംപ്യൂട്ടർ ഹാർഡ്‌വേറുകൾ ഹാക്ക് ചെയ്യാൻ പ്രത്യേക പരിശീലനം നടത്തിയ വിഭാഗമാണ് ചിപ്പുകൾ വികസിപ്പിച്ചെടുത്തിട്ടുള്ളത്. ഇത്തരത്തിൽ ചിപ്പുകൾ ഘടിപ്പിക്കപ്പെട്ട മദർബോർഡിൽനിന്ന് മറ്റുരാജ്യങ്ങളുടെ രഹസ്യവിവരങ്ങൾ ചോർത്താനും സെർവറി​​​​െൻറ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനും ഇവർക്കാകും. 2015ൽ ആപ്പിളും ആമസോണും ഇത്തരത്തിലുള്ള ചിപ്പുകൾ കണ്ടെടുത്തിരുന്നതായും ചിപ്പുകൾ ഘടിക്കപ്പെ​െട്ടന്നു കരുതുന്ന കമ്പ്യൂട്ടറുകൾ പിൻവലിക്കാൻ നടപടിയെടുത്തിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഇൗ സംഭവത്തിൽ ആപ്പിൾ എഫ്​.ബി.​െഎയുമായോ മറ്റ്​ അന്വേഷണ ഏജൻസികളുമായോ ബന്ധപ്പെട്ടിരുന്നില്ല.

ആപ്പിളിനെയും ആമസോണിനെയും കൂടാതെ മറ്റ് സർക്കാർ ഏജൻസികൾ, കമ്പനികൾ, ബാങ്കുകൾ എന്നിവയുടെയും സെർവറുകളിൽ ചൈനീസ് ചിപ്പുകൾ ഘടിപ്പിച്ചേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. മൂന്നുവർഷത്തോളം രഹസ്യമായി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതാണിത്. എന്നാൽ ആമസോൺ ഇൗ ആരോപണം നിഷേധിച്ച്​ പ്രസ്​താവനയിറക്കി. ​ആമസോൺ വെബ്​ സർവീസിൽ രഹസ്യചിപ്പുകളോ ഹാർവെയർ മോഡിഫിക്കേഷനോ നടത്തിയിട്ടില്ലെന്നും സംഭവവുമായി ബന്ധപ്പെട്ട്​ ഏതന്വേഷണത്തെയും ഭയക്കുന്നില്ലെന്നും ആമസോൺ പ്രസ്​താവനയിലൂടെ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaapplekerala newstech newsSpy ChipsServers-
News Summary - Apple, Amazon Deny Report on Chinese Spy Chips on Their Servers-Kerala news
Next Story