Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightനോട്ട്​ 7​െൻറ...

നോട്ട്​ 7​െൻറ ഗതിവരുമോ ​െഎഫോൺ എട്ടിന്​ 

text_fields
bookmark_border
Apple-iPhone-8
cancel

സാംസങ്​ എന്ന മൊബൈൽ കമ്പനിയുടെ തലവര മാറ്റിയ മോഡലാണ്​ ​നോട്ട്​ 7. പുറത്തിറക്കിയതിന്​ ശേഷം നോട്ട്​ സെവൻ ഫോണുകൾ പൊട്ടിത്തെറിക്കാൻ തുടങ്ങിയതോടെ സാംസങ്ങിന്​  ഇൗ മോഡൽ വിപണിയിൽ നിന്ന്​ പിൻവലിക്കേണ്ടി വന്നു. ഇതിന്​ പുറമേ മായ്​ച്ചാലും മായാത്ത നാണക്കേടാണ്​ നോട്ട്​ സെവൻ ​ വരുത്തി വച്ചത്​. ഫോൺ വിപണിയിൽ നിന്ന്​ പിൻവലിച്ചതിന്​ ശേഷം നടത്തിയ അന്വേഷണത്തിൽ ഫോണി​​െൻറ ബാറ്ററിക്കാണ്​ തകരാറെന്ന്​ കമ്പനി​ ക​ണ്ടെത്തിയെങ്കിലും അപ്പോഴേക്കും സമയമേറെ കഴിഞ്ഞിരുന്നു.

സാംസങി​​െൻറ വഴിയേയാണോ ​െഎഫോ​ൺ എട്ടി​​െൻറ യാത്രയുമെന്ന സംശയിക്കുന്ന തരത്തിലാണ്​ ഇപ്പോൾ പുറത്ത്​ വരുന്ന വാർത്തകൾ. ​െഎഫോൺ എട്ട്​, എട്ട്​ പ്ലസ്​ തുടങ്ങിയ മോഡലുകളുടെ ബാറ്ററി ചൂടായി ഫോൺ പിളർന്ന് വാർത്തകൾ പല രാജ്യങ്ങളിൽ നിന്ന്​ റിപ്പോർട്ട്​ ചെയ്യുന്നുണ്ട്​​. ഫോൺ പുറത്തിറങ്ങി  ആഴ്​ചകൾക്കകം തന്നെയാണ്​ ഇത്തരം​  വാർത്തകളും പുറത്ത​ു​ വന്നത്​​.

എന്തായാലും ഫോൺ പിളരുന്നതിനെ കുറിച്ച്​ അന്വേഷിക്കുമെന്നാണ്​ ആപ്പിൾ അധികൃതർ വ്യക്​തമാക്കിയിരിക്കുന്നത്​​. ​അന്വേഷിച്ച്​ എത്രയും പെട്ടന്ന്​ പരിഹാരമുണ്ടാക്കിയില്ലെങ്കിൽ സാംസങി​​െൻറ ഗതി തന്നെയാവും ചിലപ്പോൾ ആപ്പിളിനും വരിക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:appleiphone 8Battery issueMalayalayalam newsTechnology News
News Summary - Apple acknowledges iPhone 8 swollen battery issue, says it is looking into the matter–​Technology
Next Story